Updated on: 9 February, 2024 9:16 PM IST
Kidney stones can be identified early by looking at these symptoms

കിഡ്‌നി സ്‌റ്റോൺ കൂടുതലായും കണ്ടുവരുന്നത് യുവാക്കളിലാണ്. വെള്ളം കുടി കുറയുന്ന സമയത്തോ അല്ലെങ്കില്‍ മൂത്രത്തില്‍ കല്ലുണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെയോ അമിതമായി വിയര്‍ക്കുന്നവരിലോ കൂടുതല്‍ ചൂടുള്ള കാലാവസ്ഥയില്‍ ജോലി എടുക്കുന്നവരിലും കിഡ്‌നി സ്‌റ്റോണുകള്‍ ഉണ്ടാകാം. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ.

- നടുവേദനയാണ് വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന്. പുറകിലോ, വശത്തോ അതായത് വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായ വേദന വൃക്കയിലെ കല്ലിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.  

- മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്,  പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം. അടിക്കടിയുള്ള മൂത്രമൊഴിക്കലും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.

- കിഡ്‌നിയിൽ സ്റ്റോണുള്ളവരിൽ കാണുന്ന മറ്റൊരു സാധാരണ ലക്ഷണമാണ് മൂത്രത്തിൽ രക്തം കാണുന്നത്. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക. മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിഡ്നി സ്റ്റോൺ വരാതെ സൂക്ഷിക്കാം

- കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.

- ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്‍റെ സൂചനയാകാം. അതുപോലെ കടുത്ത പനിയും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

English Summary: Kidney stones can be identified early by looking at these symptoms
Published on: 09 February 2024, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now