പണ്ടുകാലങ്ങളിൽ ധാരാളം ഉപയോഗിച്ചിരുന്നറ്റും എന്നാൽ ഇന്ന് അധികം കാണപ്പെടാത്തതുമായ ഒരു കാട്ടുമരമാണ് പുന്ന. പുന്നമരം ഒരു നിത്യഹരിത വൃക്ഷമാണ് .ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് പുന്നമരം അധികം വളരുന്നത് .കേരളത്തിലെ നനവുള്ള നിത്യഹരിത വനങ്ങളിലും ജലായങ്ങളോടു ചേർന്നുള്ള സ്ഥലങ്ങളിലും ഇത് വളരുന്നുണ്ട് . പുന്നമരത്തിനു വളരാൻ അധികം വെയിൽ ആവശ്യമില്ല .മരത്തിന്റെ തൊലിക്ക് കറുപ്പ് കലർന്ന ചാരനിറമാണ് ഇലകൾക്ക് നല്ല തിളക്കമുള്ള പച്ചനിറമാണ് .മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൂക്കുന്ന ഇതിൽ വെള്ള നിറത്തിലുള്ള ചെറിയ പൂക്കളാണ് ഉണ്ടാകുന്നത് . ഇതിന്റെ പൂക്കൾക്ക് നല്ല സുഗന്ധമാണ് .മഞ്ഞകലർന്ന പച്ച നിറമാണ് പാകമായ പുന്നക്കായക്ക്
പുന്ന ക്കുരുവിൽ നിന്ന് കിട്ടുന്ന കട്ടിയുള്ള പച്ച കലർന്ന കറുപ്പ് നിറത്തിലുള്ള എണ്ണ വാതരോഗത്തിനുള്ള ഔഷധമായും വിളക്കു കത്തിക്കാനും ഉപയോഗിക്കുന്നു .ചർമ്മ ' രോഗങ്ങളുടെ ചികിത്സക്കും ഈ എണ്ണ ഉപയോഗിക്കാറുണ്ട് . മണ്ണെണ്ണയും വൈദ്യുതിയുമൊക്കെ വരുന്നതിനു മുൻപ് പുന്ന എണ്ണയ്ക്ക് നികുതി ഏർപ്പെടുത്തിയിരുന്നുവത്രേ .ഇത് ഒരു ജൈവ ഇന്ധനമാണ് .രണ്ടാം ലോകമഹായുദ്ധകാലത്ത് റേഡിയോക്ക് വൈദ്യുതി ഉൽപാദിപ്പിക്കാൻ പുന്ന ഉപയോഗിച്ചിരുന്നു .ഇതിന്റെ തൊലിയിലെ കറക്ക് വ്രണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട് .പുന്നമരത്തിന്റെ ഇലയുടെ നീര് കോർണിയയെ വ്യക്തത യുള്ളതാക്കുന്നു എന്ന് വൃദ്ധമാധവത്തിൽ പരാമർശിച്ചിട്ടുണ്ട് .തണൽ മരമായും അലങ്കാര വൃക്ഷമായും പുന്ന നട്ട് വളർത്താറുണ്ട് .കായയുടെ മാംസം ഭാഗം തിന്നാൽ എത്തുന്ന വവ്വാലുകളും മറ്റ് ജന്തുക്കളുമാണ് വിത്ത് വിതരണം നടത്തുന്നത് .ഇതിന്റെ തടി വെള്ളത്തിൽ കൂടുതൽ കാലം നിലനിൽക്കും അതിനാൽ ബോട്ട് നിർമ്മാണത്തിനും കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും വിറകായും ഒക്കെ ഉപയോഗിക്കാറുണ്ട് .