Updated on: 1 May, 2023 12:21 PM IST
Kiwi is good for fighting against anemia, lets find out more

വളരെയധികം പോഷക സമൃദ്ധമായ ഒരു പഴമാണ് കിവി, അനേകം ഗുണങ്ങൾ അടങ്ങിയ ഈ പഴം വിളർച്ച അനുഭവിക്കുന്ന വ്യക്തികൾക്ക് കഴിക്കുന്നത് വളരെ ഉത്തമമാണ്, ഇത് രക്തമില്ലായ്മയും, വിളർച്ചയും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ആരോഗ്യകരമായ ദഹനനാളത്തെ നിലനിർത്താനും മലബന്ധം ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.

രക്തത്തിലുണ്ടാവുന്ന ഹാനികരമായ LDL കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഗർഭിണികൾ കിവി പഴം കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വികസനത്തിലേക്കും, അതോടൊപ്പം നല്ല ആരോഗ്യത്തിനും കാരണമാവുന്നു. കിവി പഴം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇത് തുടർച്ചയായി കഴിക്കുന്നത് വഴി മുടി പൊട്ടുന്നത് തടയുന്നു, അതോടൊപ്പം മുടിയെ ശക്തമാക്കാൻ സഹായിക്കുന്നു.

കിവി പഴത്തിൽ ധാരാളം ആന്റി- ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്, അതോടൊപ്പം പോഷകങ്ങളായ വിറ്റാമിൻ സി, വിറ്റാമിൻ ഇ, എന്നിവയും വലിയ അളവിൽ കാണപ്പെടുന്നു. ഈ ഘടകങ്ങൾ എല്ലാം ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വളരെ അത്യാവശ്യമാണ്. മുഖ സൗന്ദര്യത്തോടൊപ്പം, ഇത് കഴിക്കുന്നത് ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഇല്ലാതാക്കാൻ സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: പോഷക സമൃദ്ധമായ മഷ്‌റൂം കഴിക്കൂ, രോഗപ്രതിരോധ ശേഷി വർധിക്കും..

English Summary: Kiwi is good for fighting against anemia, lets find out more
Published on: 29 April 2023, 02:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now