നല്ല ആരോഗ്യത്തിന് എല്ലാ വിറ്റാമിനുകളും ശരിയായ അളവിൽ ആവശ്യമാണ്. അവയുടെ കുറവ് മൂലം പല രോഗങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ വിറ്റാമിനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ ഇ ആണെന്ന് പറയപ്പെടുന്നു. ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതലറിയാം.
ബന്ധപ്പെട്ട വാർത്തകൾ: വരണ്ട മുടിയ്ക്കും മുടി കൊഴിച്ചിലിനും ഈ കാപ്സൂൾ: രാത്രി കിടക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്യൂ…
- ഒരു ആന്റി ഓക്സിഡന്റായ ജീവകം ഇ ശരീരത്തിലെ കൊഴുപ്പ് അലിയിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്.
- ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.
- മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു.
- ഹൃദയാഘാതത്തിന് ശേഷം പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയത്തെ തടയാന്‍ വൈറ്റമിന്‍ ഇ സഹായിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
- ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതിരിക്കുന്നതിനുള്ള ഉത്തമപരിഹാരം കൂടിയാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിലെ മായാത്ത പാടുകള്‍ പലരുടെയും വലിയ പ്രശ്‌നമാണ്. ഇവ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ ഇ കാപ്‌സ്യൂളുകള്‍ ഉപയാഗിക്കാം. ക്യാപ്‌സ്യൂള്‍ രണ്ടായി മുറിച്ച് പാടുകളില്‍ തേക്കുക. ഇത് എളുപ്പത്തില്‍ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.