പല കാരണങ്ങൾ കൊണ്ടും ക്യാൻസർ ഉണ്ടാകുന്നുണ്ട്. ജനിതകമായ കാരണങ്ങള്‍, പാരിസ്ഥിതികമായ കാരണങ്ങള്‍, ഭക്ഷണരീതി, ജീവിതരീതി എന്നിവയെല്ലാം അവയിൽ ചിലതാണ്. കഴിക്കുന്ന ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ പിഴവുകള്‍ മൂലവും പിന്നീട് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണസാധനങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. ഇവയെ മാറ്റിനിർത്തിയാൽ ക്യാൻസറിൽ നിന്ന് മാത്രമല്ല മറ്റ് പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനും ദീര്‍ഘകാലത്തേക്ക് ആരോഗ്യത്തോടെ തുടരാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ക്യാൻസർ സാധ്യത കുറയ്ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ
- ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍: വിവിധ ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നൊരു കൊഴുപ്പാണിത്. ഇത് പതിവായി കഴിക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും മോശമായ കൊഴുപ്പാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇത് ക്യാന്‍സര്‍ സാധ്യത മാത്രമല്ല ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കുന്നു.
രോഗപ്രതിരോധ ശേഷി ക്രമേണ കുറയ്ക്കുന്നതിനും ഇത് കാരണമാകാമെന്ന് പഠനം പറയുന്നു. കേക്കുകള്‍, പേസ്ട്രികള്‍, ബിസ്‌കറ്റുകള്‍ തുടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന പല കൊഴുപ്പും ഇത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് 'ദ വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ട്' നേരത്തേ തന്നെ തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം മുതൽ ക്യാൻസർ വരെ ഇല്ലാതാക്കുന്ന പുളിവെണ്ട
- ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണം: നാം പാചകം ചെയ്ത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഉപ്പ് മാത്രമേ ചേര്‍ക്കാറുള്ളൂ, എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണസാധനങ്ങള്‍ എന്നിവയില്‍ കാര്യമായ അളവില്‍ തന്നെ ഉപ്പ് അടങ്ങിയിരിക്കും. ഇവ പതിവായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
അധികവും ആമാശയ അര്‍ബുദമാണത്രേ ഇതുണ്ടാക്കുക. പതിവായി അകത്തെത്തുന്ന ഉപ്പ് ആമാശയത്തിന്റെ പുറം പാളികളെ തകര്‍ക്കുകയും ഇത് ക്രമേണ അര്‍ബുദത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുക. ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദം (ബിപി) ഉയരുന്നതിനും കാരണമാകുന്നു. ഇത് ഹൃദയത്തെയും ദോഷകരമായി ബാധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അമിതമായ ഉപ്പ് നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?
- റിഫൈന്‍ഡ് ഷുഗര്‍ : പ്രകൃത്യാ ഉള്ള മധുരത്തിന് പുറമെ പല ഭക്ഷണസാധനങ്ങളിലും 'പ്രോസസ്' ചെയ്ത മധുരമായ 'റിഫൈന്‍ഡ് ഷുഗര്‍' ചേര്‍ക്കാറുണ്ട്. ഇതും കാലക്രമേണ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിന് പുറമെ അമിതവണ്ണം, ഷുഗര്‍, ഹൃദ്രോഗം എന്നിവയ്ക്കും റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗം കാരണമാകുന്നു.
- പ്രോസസ്ഡ് പൊടികള്‍ : നമ്മള്‍ ബേക്കറികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വാങ്ങിക്കഴിക്കുന്ന പല ഭക്ഷണങ്ങളിലും ചേര്‍ത്തിരിക്കുന്നത് പ്രോസസ്ഡ് പൊടികളാണ്. ബ്രഡ്, പേസ്ട്രികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ഇത്തരം പൊടികള്‍ക്ക് വെളുത്ത നിറം ലഭിക്കുന്നതിന് വേണ്ടി ക്ലോറിന്‍ ഗ്യാസ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നതാണ് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നത്.
രക്തത്തില്‍ ഷുഗര്‍നില ഉയരുന്നതിനും ഈ പൊടികളുടെ പതിവ് ഉപയോഗം കാരണമാകുന്നു. ഇതോടെ പ്രമേഹവും പിടിപെടാം. മലാശയ ക്യാന്‍സര്‍, വൃക്ക ക്യാന്‍സര്‍ എന്നിവയാണ് ഇതുമൂലം പിടിപെടാന്‍ സാധ്യതകളേറെയുള്ളത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.