കാലവസ്ഥ മാറുന്നതിന് അനുസരിച്ച് കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വേനൽക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ എതെല്ലാമാണെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് രാമച്ചത്തിൻറെ വെള്ളം കുടിക്കൂ, അത്ഭുതങ്ങൾ സൃഷ്ടിക്കും
വേനൽക്കാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ചായയോ കാപ്പിയോ കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്കും മലബന്ധ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഇവ കൂടിക്കുന്നത് ഉറക്കകുറവ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചായയും കാപ്പിയും കുടിക്കുന്നത്തിനു പകരം മോര്, കരിമ്പ് ജ്യൂസ്, തുടങ്ങിയ ശീതളപാനീയങ്ങള്‍ വേനല്‍ക്കാലത്ത് നല്ലതാണ്.
ചൂടുകാലത്ത് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഇത്തരം ഭക്ഷണം ദഹിക്കാന്‍ സമയം എടുക്കും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. വേവിച്ച പയറും ധാന്യങ്ങളും അടക്കമുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെ
വേനൽകാലത്ത് ഇഞ്ചി ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ഇഞ്ചി കൂടുതലായി കഴിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
വെളുത്തുള്ളിയും വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്. അമിതമായി കഴിച്ചാൽ വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നതായി പറയപ്പെടുന്നു. അതിനാല്‍ വേനല്‍ക്കാലത്ത് വെളുത്തുള്ളിയുടെ അളവ് കുറയ്ക്കണം.