ഇന്ന് ഒരുപാടു പേരെ ബാധിക്കുന്ന ഒരു രോഗമാണ് സ്‌ട്രോക്ക് അഥവാ പക്ഷാക്ഷാതം. ചിലർക്ക് മരണം സംഭവിക്കുന്നു എങ്കിൽ മറ്റു ചിലര്‍ക്ക് ശരീരം തളരുകയോ സംസാരശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ഇതിനുള്ള കാരണം. രക്തപ്രവാഹം നിലയ്ക്കുന്നതിലൂടെയോ തലച്ചോറിലേയ്ക്ക് രക്തമെത്തിയ്ക്കുന്ന രക്തക്കുഴലുകള്‍ പൊട്ടുന്നതിലൂടെയോ ഈ പ്രശ്‌നമുണ്ടാകുന്നു.
കഠിനമായ തലവേദനയുണ്ടാവുക, സംസാരത്തില്‍ വ്യക്തതയില്ലാതെ വരിക, പറയുന്നത് മനസ്സിലാക്കുവാന്‍ പറ്റാതെ ഇരിക്കുക, പെട്ടെന്നുണ്ടാകുന്ന മരവിപ്പ്, മുഖത്തിനോ കൈകള്‍ക്കോ കാലുകള്‍ക്കോ ഉണ്ടാകുന്ന തളര്‍ച്ച, പ്രത്യേകിച്ച് ഒരു വശത്ത് മാത്രമായി, പെട്ടെന്നുണ്ടാകുന്ന ആശയക്കുഴയക്കുഴപ്പം, ഒരു കണ്ണിനോ രണ്ടു കണ്ണുകള്‍ക്കുമോ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകുക, പെട്ടെന്ന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, തലകറക്കം പോലെ തോന്നുക, ശരീരത്തിന്റെ തുലനം തെറ്റുക, തുടങ്ങിയവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
കൊളസ്‌ട്രോള്‍, പുകവലി, ഉയർന്ന രക്തസമ്മർദ്ദം, ഡയബറ്റിസ്, ജീവിതരീതി, വ്യായാമക്കുറവ് എന്നിവമൂലമെല്ലാം രക്തക്കുഴലുകള്‍ക്ക് തടസ്സം വന്ന് രക്തപ്രവാഹം തടസ്സപ്പെടാനും രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാകാനും സാധ്യതയുണ്ട്. അധികം ശക്തിയില്ലാത്ത പക്ഷാഘാതമാണെങ്കില്‍ ശരീരം തളരുക പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകുന്നു. ചിലര്‍ക്ക് ചിലപ്പോള്‍ ഒരു കൈ, അല്ലെങ്കില്‍ കാല്‍ തളരുക, വായ കോടിപ്പോകുക തുടങ്ങിയവ മാത്രമാകാം. വളരെ ശക്തിയായ സ്‌ട്രോക്ക് ആണെങ്കില്‍ പെട്ടെന്നുതന്നെ മരണം സംഭവിക്കാന്‍ ഇടയുണ്ട്.
കൊളസ്‌ട്രോള്‍, പുകവലി, ഉയർന്ന രക്താതിമ്മര്‍ദ്ദം, ഡയബറ്റിസ്, ജീവിതരീതി, വ്യായാമക്കുറവ് എന്നിവമൂലമെല്ലാം രക്തക്കുഴലുകള്‍ക്ക് തടസ്സം വന്ന് രക്തപ്രവാഹം തടസ്സപ്പെടാനും രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാകാനും സാധ്യതയുണ്ട്. അധികം ശക്തിയില്ലാത്ത പക്ഷാഘാതമാണെങ്കില്‍ ശരീരം തളരുക പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകുന്നു. ചിലര്‍ക്ക് ചിലപ്പോള്‍ ഒരു കൈ, അല്ലെങ്കില്‍ കാല്‍ തളരുക, വായ കോടിപ്പോകുക തുടങ്ങിയവ മാത്രമാകാം. വളരെ ശക്തിയായ സ്‌ട്രോക്ക് ആണെങ്കില്‍ പെട്ടെന്നുതന്നെ മരണം സംഭവിക്കാന്‍ ഇടയുണ്ട്.
സ്ട്രോക്ക് സാധ്യത
സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കാനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തണം. സ്‌ട്രെസ് വര്‍ദ്ധിയ്ക്കുന്നത് ബിപി കൂടാനും ഇത് പെട്ടെന്ന് തന്നെ തലച്ചോറിലേയ്ക്കുളള രക്തധമനികളില്‍ പ്രഷര്‍ കൂടി പൊട്ടാനുമെല്ലാം ഇടയാക്കുന്നു. വേറൊന്നും ഇല്ലെങ്കിലും, ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്ന ശീലത്തിൽ ഏർപ്പെടാൻ ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലം, തൂക്കം എന്നിവയും ഏറെ പ്രധാനമാണ്.