Updated on: 6 August, 2021 2:19 PM IST
panic attack detached from your surroundings
നിങ്ങൾക്ക് അമിത ഉത്കണ്ഠയോ സംശയമോ അനുഭവപ്പെടാറുണ്ടോ? വർധിച്ച ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വസനം, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലാഴ്മ തുടങ്ങിയവയാണ് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സയിലൂടെ പൂർണ്ണമായും പാനിക് അറ്റാക്ക് ഇല്ലാതാക്കാൻ സാധിക്കും. 

എന്താണ് പാനിക് അറ്റാക്ക്?

ഒരു വ്യക്തിക്ക് പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളോ സമ്മർദ്ദങ്ങളോ ഇല്ലാതെ ഉണ്ടാകുന്ന അമിത ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്ക്. ഇത് ചിലപ്പോൾ ഏതാനും മിനുറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. സ്ത്രീകളിലാണ് പാനിക് അറ്റാക്  കൂടതലായും കണ്ടുവരുന്നത്. ചെറുപ്പക്കാലത്ത് മാനസിക സംഘർഷങ്ങൾ അനുഭവിച്ചവർക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. 

 പാനിക് അറ്റാക്ക് വരാനുള്ള കാരണങ്ങൾ

 ഈ അസുഖം വരാനുള്ള പ്രധാന കാരണം ഇതുവരെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വികാരങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ലിംബിക് വ്യൂഹമാണ്. ഈ വ്യൂഹത്തിലെ നാഡികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അടിയന്തിര സന്ദർഭങ്ങളിൽ ഉത്പാദിപ്പിക്കേണ്ട അഡ്രിനാലിൻ അധികമായി ഉണ്ടാകാം. ഇത് പാനിക്  അറ്റാക്കിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അത് പാരമ്പര്യമായി വരാനുള്ള സാധ്യത 4-8 ശതമാനം വരെയാണ്. 

ലക്ഷണങ്ങൾ

☛ ശക്തമായ ഹൃദയമിടിപ്പ്
☛ വിയർപ്പ്
☛ വിറയൽ
☛ ശ്വാസം കിട്ടുന്നില്ലെന്ന തോന്നൽ
☛ നെഞ്ചുവേദന
☛ വയറ്റിൽ കാളിച്ച
☛ മനം പുരട്ടൽ
☛ തലചുറ്റുന്നത് പോലെ തോന്നൽ
☛ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടൽ
☛ ഉടൻ മരിച്ചുപോകുമോയെന്ന പേടി
☛ കൈകാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും

നിങ്ങളെ അലട്ടുന്ന പ്രശ്നം എന്താണെന്ന് മനസ്സിലാക്കുക

 മറ്റ് അസുഖങ്ങളെപ്പോലെ തന്നെ പാനിക് അറ്റാക്കും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. ഫ്ളൂവോക്സെറ്റിൻ, ഫ്ളൂവോക്സമിൻ, സെർട്രാലിൻ, പരോക്സെറ്റിൻ, എസിറ്റലോപ്രാം,വെൻലാഫാക്സിൻ തുടങ്ങിയ മരുന്നുകൾ പാർശ്വഫളങ്ങൾ കുറഞ്ഞതും ഫലപ്രദവുമായ മരുന്നുകളാണ്. ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർ നേരിട്ട് ഈ പറഞ്ഞ മെഡിസിനുകൾ ഉപയോഗിക്കാതെ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടണം. ഹൃദയമിടിപ്പ്  കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ആഴത്തിൽ ശ്വസിക്കാൻ ശ്രമിക്കുക. കൂടാതെ നിങ്ങളെ അലട്ടുന്ന പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ സഹായിക്കും.

കോഗ്നിറ്റീവ്   ബിഹേവിയർ തെറാപ്പി

 മരുന്നിലൂടെയല്ലാതെ മനശാസ്ത്രപരമായ സമീപനത്തിലൂടെ രോഗികൾക്ക് പാനിക് അറ്റാക് എങ്ങനെ നിയന്ത്രിക്കാമെന്ന്  പറഞ്ഞു മനസ്സിലാക്കി നൽകുന്ന രീതിയാണിത്.  സ്വയം നിന്ത്രിക്കാനുള്ള ശ്വസനവ്യായമങ്ങളും മറ്റു വ്യായമങ്ങളും വിശ്രമരീതികളും ഇതിൽ ഉൾപ്പെടും. 
English Summary: know more about panic attack
Published on: 06 August 2021, 02:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now