Updated on: 21 September, 2022 5:17 PM IST
നാരങ്ങ അച്ചാർ രുചിയ്ക്ക് മാത്രമല്ല, ഗുണത്തിലും കേമനാണ്

നല്ല ചൂട് ചോറും അച്ചാറും… ഈ കോമ്പോ ഇഷ്ടമല്ലാത്ത കേരളീയർ ഉണ്ടാവില്ല. മാത്രമല്ല ബിരിയാണിക്കൊപ്പം അച്ചാറിന്റെ സ്വാദ് കൂടി നിർബന്ധമുള്ളതും മലയാളികൾക്ക് മാത്രമാണ്. ചോറിനോടും ബിരിയാണിയോടുമെല്ലാം കിടപിടിച്ച് കൂടെ നിൽക്കുന്ന സ്വാദ് നാരങ്ങ അച്ചാറിനാണുള്ളത് (Lemon pickle).
നാരങ്ങ അച്ചാർ അതീവ രുചിയുള്ളതാണ്. ഇത് ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കുന്നു. ഈ അച്ചാറിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങൾ നൽകാൻ ഇത് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചെറുനാരങ്ങ മുതൽ എരുമിച്ചിയും വടുകപ്പുളിയും വരെ....

നമ്മുടെയെല്ലാം നിത്യഭക്ഷണത്തിൽ സാന്നിധ്യമുള്ള നാരങ്ങ അച്ചാർ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ അച്ചാർ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് ശരീരത്തെ ഊർജസ്വലമായി നിലനിർത്തുന്നു. ഇത് കഴിക്കുന്നത് ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ ആവശ്യകത നിറവേറ്റുന്നു. ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാനും നാരങ്ങ അച്ചാറിന് ശേഷിയുണ്ട്.

  1. എല്ലുകൾക്ക് ഗുണകരം- നാരങ്ങ അച്ചാറിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്തോറും എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാറില്ലേ? നാരങ്ങ അച്ചാർ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ സി, എ, കാൽസ്യം, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തമാക്കുന്നു.
  1. പ്രതിരോധശേഷി കൂട്ടുന്നു- നാരങ്ങാ അച്ചാറിൽ വിറ്റാമിൻ സിയും വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട്. ഇതിന് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ നാരങ്ങ അച്ചാറിന്റെ ഈ ഗുണങ്ങൾക്ക് സാധിക്കുന്നു. ഈ അച്ചാർ നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
  2. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നു- നാരങ്ങ അച്ചാർ കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കാനും വളരെ നല്ലതാണ്. ഇങ്ങനെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും നാരങ്ങ അച്ചാറിന് കഴിയും.
  1. രക്തയോട്ടം വര്‍ധിപ്പിക്കുന്നു- ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നതിന് രക്തയോട്ടം ആവശ്യമാണ്. മനുഷ്യ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടം ശരിയായ അളവിൽ ക്രമപ്പെടുത്തുന്നതിന് നാരങ്ങ അച്ചാറിന് കഴിയും. രക്തചംക്രമണത്തിലെ വ്യതിയാനങ്ങള്‍ പല രോഗങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ തന്നെ നാരങ്ങ അച്ചാർ കഴിക്കുന്നത് ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ ആവശ്യകത നിറവേറ്റാന്‍ നിങ്ങളെ സഹായിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Know the amazing health benefits of lemon pickle
Published on: 21 September 2022, 05:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now