Updated on: 12 May, 2021 8:04 PM IST
എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും.

ബുദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വർദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകൾ കൂട്ടിച്ചേർത്ത് വിധിപ്രകാരം കാച്ചിയാൽ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തിൽ കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്.

എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാൽ, ശരീരപുഷ്ടി എന്നിവ വർദ്ധിപ്പിക്കും. നല്ലെണ്ണ ദിവസവും ചോറിൽ ഒഴിച്ച് കഴിച്ചാൽ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തിൽ നിന്ന് അകന്നുപോകും.

കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വർദ്ധിപ്പിക്കും. ചർമ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചർമ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്.

പല ഭക്ഷ്യസാധനങ്ങൾ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തിൽ പ്രോട്ടിന്റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് എള്ള് അരച്ച് പാലില് കലക്കി ശർക്കര ചേർത്ത് കഴിക്കു.

നിത്യേന എള്ള് കഴിച്ചാൽ മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.

എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാൽ സ്വരമാധുരി ഉണ്ടാകും. ചർമ്മകാന്തി വർദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.

എള്ളിൽ പലതരം അമിനോ അമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങൾ ചേർന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാർത്ഥത്തിലുമുളള മാംസ്യത്തിന്റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്. കൂടാതെ എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങൾക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.

വായുടെയും തൊണ്ടയുടേയും രോഗങ്ങൾക്ക് എള്ള് പ്രതിവിധിയാണ്.

ആചാരാനുഷ്ഠാനങ്ങളിലും എള്ളിനു പ്രധാനപെട്ടൊരു സ്ഥാനമുണ്ട്. ശനിയെ പ്രീതിപ്പെടുത്താൻ ശിവന് എണ്ണധാര ചെയ്യുകയും എണ്ണയൊഴിച്ച് പിറകിൽ വിളക്കു കത്തിക്കുകയും ചെയ്യുന്നുണ്ട്. പിതൃകർമങ്ങൾക്ക് തർപ്പണം ചെയ്യാൻ എള്ള് (തിലം) ഉപയോഗിക്കുന്നു.

ചില ഔഷധ പ്രയോഗങ്ങൾ താഴെ ചേർക്കുന്നു.

രക്താധിസാരം: എള്ള് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ച് ആറു ഗ്രാമെടുത്ത് പത്ത് ഗ്രാം വെണ്ണയിൽ ചാലിച്ച് സേവിക്കേുക. കറുത്ത എള്ള് ആട്ടിൻ പാലില് ചേര്ത്തു കുടിച്ചാൽ മലത്തിന്റെ കൂടെ രക്തവും ചളിയും കൂടി പോകുന്നത് ശമിക്കും.

അർശ്ശസ്: നല്ലെണ്ണ ദിവസവും ചോറിൽ ഒഴിച്ചു കഴിച്ചാൽ കുറയും.

ആർത്തവം: എള്ള് കഷായമാക്കി സേവിച്ചാൽ ആർത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആർത്തവം അനുഭവപ്പെടുമ്പോൾ കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ ദിവസേന രണ്ടു നേരം ആർത്തവത്തിന് രണ്ടാഴ്ച മുൻപ് മുതൽ കഴിച്ചാൽ ശമിക്കും. എള്ളും ശർക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആർത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗർഭിണികൾ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികൾക്കു തന്മൂലം ഗർഭഛിദ്രം കൂടി ഉണ്ടായേക്കാം. എള്ള് പൊടിച്ചത് ഓരോ ടീസ്ൺ വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തിൽ സേവിച്ചാൽ ആർത്തവവേദന കുറയും. എള്ളെണ്ണയിൽ കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാൽഅല്പാർത്തവം, കഷ്ടാർത്തവം, വിഷമാർത്തവം ഇവ മാറും.

ഗർഭാശയ സങ്കോചം : എള്ള് പൊടിച്ചത് പത്ത് നെന്മണിത്തൂക്കം വീതം ദിവസവും മൂന്നോ നാലോ തവണ കൊടുക്കുന്നതു ഗർഭാശയം സങ്കോചിക്കുന്നതിനു നല്ലതാണ്.

ആരോഗ്യം: അഞ്ചു ഗ്രാം എള്ളെണ്ണ തൃഫലചൂർണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റിൽ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്ക്കണ്ടമോ ശർക്കരയോ ചേർത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

തലമുടി :എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്റെ നാലിലൊന്ന് എള്ളെണ്ണയിൽ ചേർത്ത് കാച്ചിതേച്ചാൽ മുടിക്കൊഴിച്ചിൽ കുറയും.

ശരീരബലം: എള്ളും അരിയും വറുത്തിടിച്ച് തിന്നുക. എള്ളു വറുത്ത് ശർക്കര ചേർത്തു ഭക്ഷിച്ചാൽ ശരീരബലം വർദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളു റാഗിയും ചേര്ത്ത് അടയാക്കി പ്രമേഹ രോഗികള് കഴിച്ചാല് ശരീരബലവും ധാതുശക്തിയും വർദ്ധിക്കും.
.
പൊളളൽ: വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേർത്ത് പുരട്ടുക.

പ്രമേഹം: കാലത്ത് വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ് വീതം കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗം മാറി ശക്തിയുണ്ടാകും. വാതം വരാതിരിക്കാനും ശക്തിയുണ്ടാകാനും ഉത്തമം.

മലബന്ധം: എള്ള് പാല്ക്കഷായമാക്കി സേവിച്ചാൽ മാറിക്കിട്ടും.

മാംസ്യത്തിന്റെ കുറവ്: എള്ള് അരച്ച് പാലിൽ കലക്കി ശർക്കര ചേർത്തു കുറേശ്ശെ ദിവസം കഴിച്ചാൽ പ്രോട്ടീന്റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങൽക്ക് പ്രതിവിധിയാകും.

രക്താര്ശ്ശസ്: എള്ളരച്ച് സമം വെണ്ണയും ചേർത്ത് വെറും വയറ്റിൽ കഴിക്കുക. പാൽ കഷായമാക്കി കഴിച്ചാലും നന്ന്.

ആരോഗ്യപരമായി മുൻപന്തിയിൽ നിൽക്കുന്ന കറുത്ത എള്ള് ഓണാട്ടുകരയിൽ കൃഷിചെയ്‌തെടുത്തു നാടൻ കരുപ്പട്ടിയും ചേർത്ത് ആട്ടിയെടുത്ത അമ്പാടി ഗോശാലയുടെ എള്ളെണ്ണയും എള്ളും ഇപ്പോള്‍ വി. പി. പി ആയും ലഭ്യമാണ്.

കടപ്പാട് : ശ്യാം, അമ്പാടി ഗോശാല

മൊബൈല്‍ 9539802133.

English Summary: know the benefits of sesame
Published on: 12 May 2021, 02:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now