നമ്മൾ കൂടുതൽ ശ്രദ്ധിക്കുകയാണെങ്കിൽ മനസ്സിലാക്കാൻ കഴിയും രുചികരമെന്ന് നമുക്ക് തോന്നുന്ന അധിക ഭക്ഷണങ്ങളും ആരോഗ്യത്തിന് നല്ലതായിരിക്കില്ല, എന്നാൽ ആരോഗ്യത്തിന് നല്ലതായ ഭക്ഷണങ്ങളോ, അവ നമുക്ക് അത്ര രുചികരമായി തോന്നുകയുമില്ല. എന്നാൽ നമുക്കേറെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങൾക്ക് അത്ഭുതകരമായ ആരോഗ്യഗുണങ്ങളുണ്ട്. അത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് നോക്കാം.
- കൊക്കോ ധാരാളമടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റിൽ പഞ്ചസാരയുടെ അളവ് കുറവാണ്. രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് കാണിക്കുന്ന പോളിഫിനോൾ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ നല്ല അളവിൽ നാരുകളും ഉണ്ട്, അത് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
- 50 ഗ്രാം മിൽക്ക് ചോക്ലേറ്റിൽ ഒരു ചെറിയ ആപ്പിളിനേക്കാൾ കൂടുതൽ നാരുകളും 175 മില്ലി ഗ്ലാസ് പാലിന്റെ അത്രയും കാൽസ്യവും അടങ്ങിയിട്ടുണ്ട്. മിൽക്ക് ചോക്ലേറ്റിൽ ഡാർക്ക് ചോക്ലേറ്റിനേക്കാൾ ഉയർന്ന പഞ്ചസാരയും, കുറവ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ടെങ്കിലും കലോറി കുറവായതിനാൽ മിൽക്ക് ചോക്ലേറ്റ് ഡാർക്ക് ചോക്ലേറ്റിനേക്കാൾ ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത കുറവാണ്.
- റെഡ് വൈൻ കഴിക്കുന്നത് ആരോഗ്യകരമാണ്. വിളർച്ച തടയാൻ സഹായിക്കുന്ന ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ ആരോഗ്യഗുണങ്ങൾക്ക് കാരണം.
- ഏറെ സ്വാദുള്ള പീനട്ട് ബട്ടർ ഊർജ്ജം ലഭിക്കാനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്
- കാപ്പി കുടിക്കുന്നത് എൻഡോമെട്രിയൽ, കരൾ അർബുദങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
- പോപ്‌കോൺ ഒരു മുഴുവൻ ധാന്യമാണ്. ധാരാളം എണ്ണയും പഞ്ചസാരയും ഉപ്പും ചേർക്കുമ്പോൾ മാത്രമേ അത് അനാരോഗ്യകരമാകൂ. ഉപ്പിട്ടാണ് കഴിക്കുന്നതെങ്കിൽ കുറച്ച് കഴിക്കാൻ ശ്രദ്ധിക്കുക.
- വേവിച്ച മുട്ടയേക്കാൾ 45 കലോറി കൂടുതലായിരിക്കും പൊരിച്ച മുട്ടയ്ക്ക്. എന്നാൽ മുട്ടയിൽ പ്രോട്ടീൻ, ബി വിറ്റാമിനുകൾ, വൈറ്റമിൻ ഡി, സെലിനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഫ്രൈ ചെയ്യുന്നത് ആ ഗുണത്തെ ഇല്ലാതാക്കുന്നില്ല. പോരുമ്പോൾ ഒലിവ് ഓയിൽ പോലെയുള്ള അപൂരിത എണ്ണ ഉപയോഗിക്കുന്നതാണ് ഗുണകരം.
ബന്ധപ്പെട്ട വാർത്തകൾ: കരളിലെ അർബുദത്തെ ചികിത്സിക്കാൻ മണത്തക്കാളി
- ചുവന്ന മാംസത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പും ധാരാളം സിങ്കും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ പ്രത്യുൽപാദന വ്യവസ്ഥയ്ക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും ആവശ്യമാണ്.
- ഉപ്പ് കുറച്ച് ഉണ്ടാക്കുന്ന തക്കാളി സൂപ്പ് ആരോഗ്യകരമാണ്. പുരുഷന്മാരിൽ സ്ട്രോക്ക് റിസ്ക് കുറയ്ക്കാൻ സഹായിക്കുന്ന ചുവന്ന വർണ്ണവസ്തുവായ ലൈക്കോപീൻ തക്കാളി സൂപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
- വെണ്ണയിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറേറ്റ് എന്ന സംയുക്തം കുടൽ-സൗഹൃദ ബാക്ടീരിയകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു എന്നതാണ് ഇതിന് കാരണമായി കരുതുന്നത്.