നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിൻറെ നിലനിൽപ്പിനും ഓക്സിജൻ അത്യാവശ്യമാണ്. ആവശ്യമായ തോതിൽ ഓക്സിജൻ ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ മികച്ച ആരോഗ്യം നിലനിര്‍ത്താനാവൂ. തലച്ചോറ് അടക്കമുള്ള എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഉള്ള ഓക്സിജന്‍ അത്യന്താപേക്ഷിതമാണ്. ഇന്നത്തെ അന്തരീക്ഷ മലിനീകരണം ഇതിന് ഒരു പ്രശ്നമാണെങ്കിലും ശരീരത്തിലെ ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫലപ്രദമാണ്. ഇത്തരം ഭക്ഷണങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
- വിവിധ തരത്തിലുള്ള ഇലക്കറികളിൽ ഉദാ: ചീര, ഇല കാബേജ് തുടങ്ങിയ ഇലക്കറികളിൽ രക്തത്തിലെ ഓക്സിജന്‍റെ ചലനം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രകൃതിദത്ത പിഗ്മെന്റായ ക്ലോറോഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്ലോറോഫിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും രക്തത്തില്‍ ഓക്സിജൻ വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണത്തിൽ വിവിധ തരം ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
- ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ഫലങ്ങള്‍ ശ്വാസകോശത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രക്തപ്രവാഹത്തിലെ ഓക്‌സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇവ പതിവായി കഴിക്കുന്നത് ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും മികച്ച ഓക്സിജൻ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: പ്രിയമേറുന്ന ഇലക്കറികൾ
- ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകൾ വികസിപ്പിക്കാന്‍ സഹായകരമായ പ്രകൃതിദത്ത സംയുക്തങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മെച്ചപ്പെട്ട രക്തപ്രവാഹവും പേശികളിലേക്കും മറ്റ് അവയവങ്ങളിലേക്കുംമുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. ഓക്‌സിജന്‍റെ അളവ് വർധിപ്പിച്ച് മൊത്തത്തിലുള്ള നമ്മുടെ പ്രകടനം മെച്ചപ്പെടുത്താൻ ബീറ്റ്‌റൂട്ട് ജ്യൂസ് സപ്ലിമെന്റേഷന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ചേർക്കുന്നത് ശാരീരിക പ്രവർത്തനങ്ങളിൽ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകും.
- അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ല്യൂട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും കോശങ്ങൾക്ക് ശരിയായ ഓക്സിജൻ ഉറപ്പാക്കാനും ല്യൂട്ടിൻ കണ്ണിന്‍റെ ആരോഗ്യത്തെയും ഒപ്പം ഓക്സിജൻ ആഗിരണത്തെയും സഹായിക്കുന്നു. ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഓക്സിജൻ സന്തുലിതാവസ്ഥയ്ക്ക് സഹായകമാകും.
- ശ്വാസകോശാരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് ബദാം. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശ്വാസകോശ കോശങ്ങളെ സംരക്ഷിക്കാൻ വിറ്റാമിൻ ഇയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ഇത് കാര്യക്ഷമമായ ഓക്സിജൻ കൈമാറ്റത്തെ സഹായിക്കുന്നു. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ശ്വസന പ്രക്രീയയെയും ഓക്സിജന്‍ അളവിനേയും പ്രോത്സാഹിപ്പിക്കും.
- ഇവ കൂടാതെ സമീകൃതാഹാരം, പതിവായുള്ള വ്യായാമം എന്നിവ ആവശ്യമാണ്. പുകവലി പോലെയുള്ള ദോഷകരമായ ശീലങ്ങൾ ഒഴിവാക്കുക, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ചെയ്യുന്നത് മികച്ച രീതിയില്‍ ഓക്സിജന്‍ ശരീരത്തില്‍ ലഭ്യമാകുന്നതോടൊപ്പം ആരോഗ്യവും മികച്ചതാക്കുന്നു.