Updated on: 1 April, 2022 9:40 AM IST
കൂവളം

ശിവപൂജ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല. ശിവക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഈ സസ്യം ഒട്ടേറെ ഔഷധ മൂല്യങ്ങളുടെ കലവറയാണ്. എന്നാൽ നമ്മളിൽ പലർക്കും ശിവപൂജയ്ക്ക് കൂവളത്തിന്റെ ഉപയോഗിക്കാം എന്നല്ലാതെ ഇതിന് മറ്റു ആരോഗ്യഗുണങ്ങൾ അറിയുന്നില്ല. ഇതിൻറെ ഇലയും വേരും തൊലിയും എല്ലാം തന്നെ ആയുർവേദത്തിൽ പരമപ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനം കൂവളത്തില കായയാണ്. കുവളത്തിലെ ആരോഗ്യഗുണങ്ങൾ ചുവടെ ചേർക്കുന്നു.

The leaf of Koovalam is one of the most important Shiva poojas. Indispensable for worship in Shiva temples, this herb is a storehouse of many medicinal values. But many of us do not know the health benefits of this other than the fact that it can be used for Shiva Puja. Its leaves, roots and bark are all very important in Ayurveda. The most important of these is the Koovalathila berry. The health benefits of the cup are listed below.

1. രാവിലെ വെറും വയറ്റിൽ 5 കുവളത്തിലെ ഇല കഴുകി വൃത്തിയാക്കി ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നീന്തിക്കാൻ ഈ പ്രയോഗം വഴി സാധ്യമാകുന്നു.

2. ഇതിൻറെ ഇലയുടെ നീരെടുത്ത് എണ്ണകാച്ചി ഈ എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവിയിലെ പഴുപ്പ് മാറുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം അകറ്റാൻ കൂവളം

3. ആക്സിഡന്റുകളാൽ സമ്പന്നമാണ് കുവളത്തിലെ ഇല. ഇതിലടങ്ങിയിരിക്കുന്ന ഫിനോൾ ഘടകങ്ങൾ ധനസംബന്ധമായ പല പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു

4. വിറ്റാമിൻ സി ധാരാളമുള്ള കൂവളത്തിന്റെ ഇല രോഗപ്രതിരോധശേഷി കൂട്ടുന്നു. ചുമ, ജലദോഷം, കഫ പിത്ത പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാൻ ഉത്തമ മാർഗമാണ് കുളത്തിലെ ഇല ചവച്ചരച്ച് കഴിക്കുക എന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കൂവളം നട്ടു പരിപാലിക്കാം..

5. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ പുറംതള്ളുന്ന കൂവളത്തില കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നു.

6. ഇതിൻറെ പഴുത്ത പൾപ്പിൽ കുരുമുളകും ഉപ്പും ചേർത്ത് കഴിക്കുന്നത് മലബന്ധത്തിനുള്ള പരിഹാരമാർഗമാണ്.

7. ഇതിൻറെ ഇലയിട്ട് തിളപ്പിച്ച എണ്ണ തലയിൽ തേച്ചു കുളിക്കുന്നത് മുടികൊഴിച്ചിലും അകാല നരയും തടയുവാൻ മികച്ചതാണ്.

8. കുവളത്തിലെ കായ ഉണക്കിപ്പൊടിച്ച് ചായയിൽ ഉപയോഗപ്പെടുത്തി കുടിക്കുന്നത് ശരീര ആരോഗ്യത്തിന് നല്ലതാണ്.

9. ഇതിൻറെ കായയുടെ പൊടി പഞ്ചസാര ചേർത്ത് വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിച്ചാൽ ഉദര കൃമികൾ, അതിസാരം വയറിളക്കം, ഗ്രഹണി, ഉദരത്തിൽ വരുന്ന കുരുക്കൾ തുടങ്ങിയ അനവധി പ്രശ്നങ്ങൾ ഇല്ലാതാകുന്നു

10. കുവളത്തിലെ ഉള്ളിലുള്ള കാമ്പ് എടുത്ത് വെയിലത്ത് ഉണക്കി പൊടിച്ചു കഴിച്ചാൽ പനി മാറുന്നതാണ്. ദശമൂലാരിഷ്ടം, രസായനം, വില്വാദി ഗുളിക വില്യാദിലേഹ്യം എന്നിവയിലെല്ലാം ഇതിൻറെ വേര് അതിപ്രധാന ചേരുവയാണ്.

ഔഷധമൂല്യങ്ങൾ സമ്പന്നം ആയതിനാൽ വിപണിയിൽ നല്ല മാർക്കറ്റ് ഉണ്ട് കൂവളത്തിന്. അതുകൊണ്ടുതന്നെ വ്യവസായികാടിസ്ഥാനത്തിൽ കൂവളം നമുക്ക് കൃഷി ചെയ്യാവുന്നതാണ്. വിത്തു പാകി തൈ മുളപ്പിക്കുക. ഇതിനുശേഷം മണ്ണിലേക്ക് പറിച്ചു നടുക. ജൂൺ ജൂലൈ മാസങ്ങളിൽ അകലത്തിൽ കുഴിയെടുത്ത് ജൈവ വളം ചേർത്ത് മണ്ണിളക്കി തൈ നടാം. വർഷംതോറും ജൈവവളപ്രയോഗം ആവാം. ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണം ഒന്നും കൂ വളത്തിന് വേണ്ട. ഇതിൻറെ കായയിൽ നിന്ന് ലഭിക്കുന്ന ദ്രാവകം പശ ആയും വാർണിഷ് ഉണ്ടാകുന്നതിനും മഞ്ഞ ചായ ലഭിക്കുവാനും സിമൻറ് കട്ടകളുടെ കെട്ടുറപ്പിനും ഉപയോഗിക്കുന്നു. മരുന്നിനായി ഈ ഇല ഉപയോഗപ്പെടുത്താൻ ആയി അമാവാസി, പൗർണമി ദിവസങ്ങളിൽ പറിക്കരുത് എന്നൊരു വിശ്വാസവും നമുക്കിടയിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കൂവളപ്പഴം രുചിയിലും ഗുണത്തിലും കേമൻ

English Summary: Koovalam can also be grown on an industrial basis. The leaf of Koovalam is one of the most important Shiva poojas
Published on: 12 January 2021, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now