Updated on: 6 May, 2021 10:00 AM IST
'ഗ്രീന്‍ ആര്‍മി- ഡീപ് ക്ലീനിങ് ഡിസിന്‍ഫെക്ഷന്‍ ടീം' മുൻ മന്ത്രി ഡോ.തോമസ് ഐസക്കിനൊപ്പം

ആലപ്പുഴ: കോവിഡ് രണ്ടാംഘട്ട രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ അംഗങ്ങളായുള്ള ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ മാരാരിക്കുളം വടക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് 'ഗ്രീന്‍ ആര്‍മി- ഡീപ് ക്ലീനിങ് ഡിസിന്‍ഫെക്ഷന്‍ ടീം' എന്ന പേരിലുള്ള ഈ പദ്ധതി.

എട്ടു പേര്‍ ഉണ്ടായിരുന്ന ടീമില്‍ നിലവില്‍ ഏഴു വനിതകളാണ് പ്രവര്‍ത്തന സജ്ജരായിട്ടുള്ളത്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുകന്യയുടെ നേതൃത്വത്തിലാണ് 'ഡീപ് ക്ലീനിങ് ഡിസിന്‍ഫെക്ഷന്‍ ടീം' പ്രവര്‍ത്തിക്കുന്നത്.

പഞ്ചായത്തില്‍ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മെയ് ആറ് മുതല്‍ ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് പറഞ്ഞു.

ഓഫീസുകള്‍, വീടുകള്‍, വാഹനങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം 'ഡീപ് ക്ലീനിങ് ഡിസിന്‍ഫെക്ഷന്‍ ടീം' സേവനത്തിനായി ഓടിയെത്തും. മാരാരിക്കുളത്ത് മാത്രമല്ല സംസ്ഥാനത്ത് എവിടെ വേണമെങ്കിലും 'ഡീപ് ക്ലീനിങ് ഡിസിന്‍ഫെക്ഷന്‍ ടീമിന്റെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിതമായ നിരക്കിലാണ് ഇവരുടെ പ്രവര്‍ത്തനം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഇതിനോടകം ഇവര്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

പി.പി.ഇ. കിറ്റ്, റബര്‍ ബൂട്ട്, ഗ്ലൗസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, മോട്ടോര്‍ സ്‌പ്രേയര്‍ തുടങ്ങി എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഗ്രീന്‍ ആര്‍മിക്കുണ്ട്. ഏക്‌സാത്ത് എന്ന ഏജന്‍സിയില്‍ നിന്നുള്ള പരിശീലനത്തിന് ശേഷമാണ് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രീന്‍ ആര്‍മി യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് പഞ്ചായത്തിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ 8943260594 എന്ന നമ്പറിലൂടെയോ ബന്ധപ്പെടാം.

English Summary: Kovid Defense: Green Army at Mararikulam
Published on: 06 May 2021, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now