Updated on: 5 May, 2021 1:47 PM IST
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സർജിക്കൽ മാസ്കിന് ആവശ്യക്കാർ ഏറിയത്

കൊച്ചി: ഡബിൾ മാസ്കിങ്ങിന്റെ പ്രചാരണം ശക്തമായതോടെ ആവശ്യക്കാരും കൂടിയെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അതിനെ ചെറുത്തുനിൽക്കാൻ രണ്ടു മാസ്ക് ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിർദേശത്തെത്തുടർന്നാണ് സംസ്ഥാനത്ത് സർജിക്കൽ മാസ്കിന് ആവശ്യക്കാർ ഏറിയത്.

ഇതോടെ തുണിമാസ്ക് മാത്രം ഉപയോഗിച്ചിരുന്ന നല്ലൊരു ശതമാനം ആളുകളും സർജിക്കൽ മാസ്ക് ഉപയോഗിക്കാൻ തുടങ്ങി.

ഒരു സർജിക്കൽ മാസ്കും അതിനുമുകളിലായി തുണിമാസ്കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാൻ കഴിയുമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിർദേശിച്ചത്.മൂന്നുമാസത്തേക്കുള്ള മാസ്കുകളാണ് പലസ്ഥലങ്ങളിലും സ്റ്റോക്ക് ചെയ്തിരുന്നത്.

ആവശ്യക്കാരുടെ എണ്ണം കൂടിയതുകൊണ്ട് സ്റ്റോക്ക് വേഗത്തിൽ തീരുന്ന സാഹചര്യമാണ്. അതേസമയം നിലവാരം കുറച്ച മാസ്കുകളും വിപണിയിലുണ്ട്, ഇതു തടയാനായി ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്

കേരളത്തിലേക്ക് കൂടുതലായി എത്തിയിരുന്നത് ഡൽഹി, ഗാസിയാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള സർജിക്കൽ മാസ്കുകളാണ്. വിപണിയിൽ രണ്ട് ലെയർ സർജിക്കൽ മാസ്കിന് എട്ടു രൂപയും മൂന്നു ലെയർ മാസ്കിന് 10 രൂപയുമാണ് മെഡിക്കൽ സ്റ്റോറുകളടക്കം പൊതുവിപണിയിൽ ഈടാക്കുന്നത്.

English Summary: Kovid spread increased,Demand for double masks
Published on: 05 May 2021, 01:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now