Updated on: 19 May, 2021 6:00 PM IST
കരിനൊച്ചി

വീടിന്റെ ചുറ്റുപാടും നോക്കിയാൽ കാണാം നിരവധി ഔഷധച്ചെടികൾ വളർന്ന് കളച്ചെടികൾ പോലെ നിൽക്കുന്നത് . പലതും പേര് പോലും അറിയാത്തവ. മുതിർന്നവരോട് ചോദിച്ചാൽ അറിയാൻ കഴിയും അവയുടെ പേരുകളും ഔഷമൂല്യവും. വീട്ടുമുറ്റത്തും തൊടിയിലും കാണപ്പെടുന്ന ഔഷധ സസ്യങ്ങളിൽ ചിലവയെക്കുറിച്ചറിയാം.

മുയൽച്ചെവിയൻ

ദശപുഷ്പങ്ങളിൽ പേര് വരുന്ന ഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്.കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും.

ടോൺസിലൈറ്റിസ് ന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. അല്ലെങ്കിൽ , സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.തൊണ്ടമുഴ വന്നാൽ മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുന്നത് ഗുണം ചെയ്യും.എന്നും പറയപ്പെടുന്നു.

കരിനൊച്ചി

കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ് . വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി. ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്. സന്ധികളിലുണ്ടാവാതനീര് കുറയാൻ കരിനൊച്ചിയില അരച്ചിട്ടാൽ മതി. നിരവധി കഷായങ്ങളിൽ കരിനൊച്ചി ചേരുവയാണ്.ക്ഷയം ആദിയായ ശ്വാസകോശ രോഗങ്ങള്‍ ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.

ചെറൂള

മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഒരു നല്ല ഔഷധമാണ്. വിഷബാധയകുറ്റന്നതിനു ഉപയോഗിക്കുന്നു. ചെറൂളയുടെ ഇല കഷായം വെച്ച് കഴിക്കുന്നത് വൃക്കരോഗങ്ങൾ തടയുന്നു. അല്പം ചെറൂളയില മോരിൽ അരച്ച് കഴിക്കുന്നത്‌ പ്രമേഹം വരുന്നതു തടയുന്നു.ചെറൂള ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രാശയ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം ആണ്

തഴുതാമ

തഴുതാമ

വൃക്കരോഗത്തിന് പ്രധാന ലക്ഷണമായി നീര് പോകാൻ തഴുതാമ സമൂലം എടുത്ത് അത് ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി ദിവസം രാവിലെ കഴിക്കുന്നത് ഗുണകരമാണ്. കഫ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ തഴുതാമ വേര് വയമ്പ് ചേർത്ത് അരച്ച് കുടിച്ചാൽ മതി. കണ്ണുകളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അകറ്റുവാൻ വെളുത്ത തഴുതാമ വേരടക്കം ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അത് അരച്ച് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിച്ചാൽ മതി. പൊട്ടാസ്യം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് മൂത്ര വർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നത്. തഴുതാമ സമൂലമായി പല ഔഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവർക്ക് തഴുതാമ കഷായം ഉത്തമ പ്രതിവിധിയാണ്. തഴുതാമ വേര്, വേപ്പിന്റെ തൊലി, പടവലം, അമൃത്, മരമഞ്ഞൾതൊലി, കടുക്കത്തോട്,കടുകരോഹിണി, എന്നിവ കൊണ്ടുള്ള കഷായം ശ്വാസംമുട്ടൽ, ചുമ, പാണ്ഡുരോഗം, കരൾരോഗം തുടങ്ങിയവയ്ക്ക് ഔഷധമായി ഇത് ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമ കഷായം കഴിക്കുന്നത് നല്ലതാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും കൃമി ശല്യം ഇല്ലാതാക്കുവാനും തഴുതാമ സമൂലം ഉപയോഗിക്കാം.

മുത്തിൾ

ഇതിന്റെ ഇലകൾ വെറുതെ ചവച്ചരച്ചു കഴിച്ചാൽ പോലും ബുദ്ധിശക്തിവർധിക്കുമെന്ന് കരുതുന്നു.വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട്.. ഇതിന്റെ ഇലയും കുരുമുളകും നന്നായി അരച്ച് ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ എടുത്ത് നിത്യവും കഴിക്കുകയും വായിൽ പകുതി വെള്ളമെടുത്തു സംസാരിച്ചു പരിശീലിക്കുകയും ചെയ്താൽ വിക്കൽ മാറിക്കിട്ടും.

ആര്യവേപ്പ്

ആര്യവേപ്പ്


വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം, വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും.

വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് ശമിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്. ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടർച്ചയായി സേവിച്ചാൽ കൃമി ശല്യത്തിന് ശമനം കിട്ടും. ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാൽ മുറിവുണങ്ങും. ചർമരോഗങ്ങൾ ഉള്ള ശരീരഭാഗങ്ങളിൽ ഈ കഷായം പുരട്ടിയാൽ രോഗശമനമുണ്ടാകും.

ആടലോടകം

ആടലോടകത്തിൻറെ പൂവിൻറെ നീര് കണ്ണിൽ ഒഴിക്കുന്നത് നേത്രരോഗങ്ങൾ ഭേദമാക്കുവാൻ നല്ലതാണ് .ആർത്തവ സമയത്ത് കൂടുതൽ രക്തം പോകുന്നത് തടയാൻ ആ സമയങ്ങളിൽ 15 മില്ലി ആടലോടകത്തിൻറെ ഇലയുടെ നീരിൽ 15 ഗ്രാം ശർക്കര ചേർത്ത് കഴിച്ചാൽ കഴിച്ചാൽ മതി.ആസത്മ രോഗത്തിന് ഒരു പ്രതിവിധിയായി ഇതിൻറെ ഇല ചുരുട്ടാക്കി വലിച്ചാൽ മതി.ആടലോടകത്തിൻറെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമ മാറുവാൻ നല്ലതാണ്. ഇതിൻറെ ഇലയുടെ നീര് ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് ഇല്ലാതാക്കുവാൻ ഗുണം ചെയ്യും. ആടലോടകത്തിൻറെ നീരും ചന്ദനവും അരച്ച് രാവിലെയും വൈകുന്നേരം പതിവായി കഴിച്ചാൽ രക്തപിത്തം ശമിക്കും. ആടലോടകത്തിൻറെ ഇലകൾ ഉപയോഗിച്ച് വിത്തുകളും പഴങ്ങളും പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഫംഗസ് ബാധ ചെറുക്കാൻ നല്ലതാണ്

English Summary: Let us know the benefits of these herbs
Published on: 19 May 2021, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now