പീരപ്പെട്ടി, ചെറു കുമ്മട്ടി എന്നിങ്ങനെ പ്രാദേശിക നാമങ്ങളിൽ കേരളത്തിൽ അറിയപ്പെടുന്ന ഒരു സസ്യമാണ് ആട്ടങ്ങ. ഇതിന് കയ്പുരസം ഉണ്ടെങ്കിലും ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ഇവയുടെ ആരോഗ്യഗുണങ്ങൾ നമുക്കൊന്നു നോക്കാം.
1. കീട വൃക്ഷങ്ങൾ ശമിപ്പിക്കുവാൻ ഇതിൻറെ കായ അരച്ചുപുരട്ടുന്നത് ഉത്തമമാണ്.
2. മൂലക്കുരു ചുരുങ്ങുന്നതിനും, മൂലക്കുരു മൂലമുണ്ടാകുന്ന വേദന കുറയ്ക്കുവാനും ഇതിൻറെ ഇല അരച്ച് പുരട്ടാം.
3. മഞ്ഞപ്പിത്ത രോഗം ഇല്ലാതാക്കുവാൻ ഇതിൻറെ ഉണക്കിയെടുത്ത കായ ആട്ടിൻപാലും ജീരകവും ചേർത്ത് പ്രത്യേക അളവിൽ നസ്യം ചെയ്താൽ മതി.
4. ശരീരത്തിലെ നീർവീക്കം ഇല്ലാതാക്കുവാൻ ഇതിൻറെ ഇല അരച്ച് പുരട്ടുന്നത് ഉത്തമമാണ്.
5. ഇതിൻറെ വേരും തിപ്പലി വേരും സമമെടുത്ത് ഒരു ഗ്രാം വീതം ഗുളികയാക്കി രാവിലെയും വൈകീട്ടും കഴിച്ചാൽ ആമവാതം ഇല്ലാതാകും.