Updated on: 2 August, 2021 1:24 PM IST
മുക്കുറ്റിയുടെ ഔഷധപ്രയോഗങ്ങൾ
ഗ്രാമീണതയുടെ വിശുദ്ധിയോടെ മഞ്ഞണിപ്പട്ട് അണിഞ്ഞു നിൽക്കുന്ന മുക്കുറ്റിപ്പൂക്കൾ ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും ധാരാളമായി കണ്ടിരുന്ന ഈ സസ്യം ഇന്ന് മരുന്നിനുപോലും ലഭ്യമാകാത്ത ഒരു അവസ്ഥയാണ് സംജാതമായി കൊണ്ടിരിക്കുന്നത്. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഇത്തരം സസ്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു, അവ അന്യംനിന്ന് പോകാതെ സംരക്ഷിക്കുവാനും ഉള്ള കടമ നമ്മളിലോരോരുത്തരിലും നിക്ഷിംപ്തമാണ്.
Decorated with the sanctity of the countryside, the mukkutti flowers are at the forefront of medicinal properties. Once found in abundance in our fields and orchards, this plant is now in a state of disrepair.

മുക്കുറ്റിയുടെ ഔഷധ പ്രയോഗങ്ങൾ

1. മുക്കുറ്റി അരച്ച് നെറ്റിയിൽ പുരട്ടുന്നത് വഴി തലവേദന ഇല്ലാതാക്കുന്നു.
2. മുക്കുറ്റി ഇല അരച്ച് നീരെടുത്ത് മുറിവിൽ വച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങുന്നു.
3. മുക്കുറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ പ്രമേഹം സാധാരണ നിലയിലാകുമെന്ന് നിരവധി ആയുർവേദ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.
4. കടന്നൽ, പഴുതാര തുടങ്ങിയവ കടിച്ചാൽ ഉണ്ടാകുന്ന വിഷം അകറ്റുവാൻ മുക്കുറ്റി സമൂലം ഉപ്പുചേർത്ത് അരച്ച് പുരട്ടാം.
5. മുക്കുറ്റി പുളിക്കാത്ത മോരിൽ അരച്ച് ചേർത്ത് സേവിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ ഏറെ ഉത്തമമാണ്.
6. ഒരു സ്പൂൺ മുക്കുറ്റി ചതച്ച നീരും, ഒരു സ്പൂൺ തേനും ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ വിട്ടുമാറാത്ത ചുമ മാറുന്നതാണ്.
7. നാട്ടിൻപുറങ്ങളിൽ പ്രസവാനന്തരം സ്ത്രീ ആരോഗ്യം വീണ്ടെടുക്കുവാൻ മുക്കുറ്റി ഇല പനംചക്കര ചേർത്ത് കുറുക്കി കഴിക്കുന്ന പതിവുണ്ട്.
8. നേത്രസംബന്ധമായ രോഗങ്ങൾ അകറ്റുവാൻ മുക്കുറ്റി ഇലയരച്ച് നീരെടുത്ത് നേത്രങ്ങളിൽ ഒഴിക്കുന്നത് പ്രായോഗികമായ രീതിയാണ്.
9. മുക്കുറ്റി തൈരിൽ അരച്ച് പുരട്ടിയാൽ തീപ്പൊള്ളൽ ഉണ്ടായ ശരീരഭാഗത്തെ വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങുന്നു.
10. മുക്കുറ്റി സമൂലം അരച്ച് വെണ്ണയിൽ ചേർത്ത് പുരട്ടിയാൽ കടന്നൽ വിഷം മൂലമുണ്ടാകുന്ന വേദനയും കഴപ്പും പെട്ടെന്ന് മാറുന്നു.
11. മുക്കുറ്റി സമൂലം അരച്ച് ഇളനീരിൽ ചേർത്തു കഴിച്ചാൽ ആസ്ത്മ രോഗം പെട്ടെന്ന് ഭേദമാകുന്നു.
12. മുടി സമൃദ്ധമായി വളരുവാനും, മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനും മുക്കുറ്റി ഇട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
13. മുക്കുറ്റി സമൂലം എടുത്ത് അരച്ച് തേൻ ചേർത്ത് സേവിച്ചാൽ കഫക്കെട്ട് ഇല്ലാതാകുന്നു.
14. മുക്കുറ്റി ഇല അരച്ച് മോരിൽ ചേർത്ത് കുടിച്ചാൽ വയറിളക്കം ശമിക്കുന്നതാണ്.
15. സ്ത്രീകളിൽ കാണുന്ന വെള്ളപോക്ക് എന്ന രോഗാവസ്ഥ മാറ്റുവാൻ മുക്കുറ്റി സമൂലം അരച്ച് വെറുംവയറ്റിൽ സേവിക്കുന്നത് ഉത്തമമാണ്.
English Summary: let us know the medical benefits of this plant mukkutti
Published on: 02 August 2021, 01:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now