Updated on: 10 October, 2023 11:21 PM IST
Important symptoms of breast cancer

സ്‌തനാർബുദം ഇന്ന് വളരെ സാധാരണമായി കാണപ്പെടുന്ന ക്യാൻസറായി മാറിയിരിക്കുന്നു. ആരംഭത്തിൽ കണ്ടുപിടിച്ചാൽ ചികിൽസിച്ചു ഭേദമാക്കാവുന്ന ക്യാൻസറാണിത്. ജീവിതശൈലിയിലെ മാറ്റം, പൊണ്ണത്തടി, ജങ്ക് ഫുഡിന്റെ ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക തകരാറുകൾ എന്നിവയൊക്കെ  സ്‌തനാർബുദം വർധിച്ചുവരുവാൻ കാരണമാകുന്നു. സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായകമാണ്.

പ്രധാന ലക്ഷണങ്ങൾ

കക്ഷത്തിലോ സ്തനത്തിന്റെ ഒരു ഭാഗത്തിലോ നിരന്തരമായ വേദന

സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക.

മുലക്കണ്ണിൽ മാറ്റം സംഭവിക്കുക.

മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക.

മുലക്കണ്ണിൽ നിന്നും രക്തം വരിക.

ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനാർബുദത്തിൻറെ സർവസാധാരണമായ ലക്ഷണമാണ് സ്തനങ്ങളിൽ പ്രത്യക്ഷമാകുന്ന മുഴ. സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാർബുദം ആകണമെന്നില്ല.

20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ഉണ്ടാകുന്ന മുഴകൾ (Fibroadenoma Cyst) പലരെയും ഭീതിയിലാഴ്ത്താറുണ്ട്. ഇത്തരം തെന്നിമാറുന്ന മുഴകൾ സ്തനാർബുദത്തിന്റെ ലക്ഷണമല്ല. ഇത്തരം മുഴകളിൽ പത്തിലൊന്ന് മാത്രമേ സ്ഥാനാർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളുവെന്ന് പഠനങ്ങൾ പറയുന്നു.

English Summary: Let's see what are the important symptoms of breast cancer
Published on: 10 October 2023, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now