മലയാളികളുടെ അഴക് എന്ന് പറയുന്നത തന്നെ മുടിയാണ്. എന്നാല്‍ പലപ്പോഴും മുടിയെ നന്നായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുമ്പോള്‍ തലയില്‍ പേന്‍ശല്യം അധികമാകും. ഇത് തലയില്‍ ചൊറിച്ചിലിന് കാരണമാകും. തലയോട്ടിയില്‍ പൊറ്റന്‍ വരാനും, ദുര്‍ഗന്ധം വരാനും പേന്‍ശല്യം കൊണ്ട് കാരണമാകും. പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാനും ഇത് കാരണമാകും. ഷാംപൂവും കണ്ടീഷണറും എത്ര തന്നെ ഉപയോഗിച്ചാലും അതിന് മാറ്റം വരുകയുമില്ല.
നമ്മുടെ തലയോട്ടിയില്‍ നിന്ന് രക്തം കുടിച്ച് ജീവിക്കുന്ന ഒരു ജീവിയാണ് പേന്‍, ചെറിയ ഇത്തിരിക്കുഞ്ഞന്‍മാര്‍ ആണിവര്‍. സാധാരണയായി സ്‌കൂള്‍ പ്രായത്തിലുള്ള ചെറിയ കുട്ടികളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍ പലപ്പോഴുമിവ മുതിര്‍ന്നവരിലേക്ക് പടര്‍ന്നുപിടിക്കാന്‍ കാരണമാകാറുണ്ട്. പേനിന്റെ ലക്ഷണങ്ങളുള്ള വ്യക്തികളുമായി അടുത്ത സമ്പര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് വഴി ഇത് വേഗത്തില്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത് പെറ്റുപെരുകുകയും തലയില്‍ ചൊറിച്ചില്‍ അടക്കമുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇവയെ എങ്ങനെ തുരത്താം എന്ന് നമുക്ക് നോക്കാം.
വെളുത്തുള്ളി: പേനിനെ ഇല്ലാതാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് വെളുത്തുള്ളി. എട്ട് വെളുത്തുള്ളി അല്ലികള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ ചാലിച്ചടുത്ത ശേഷം ഈ മിശ്രിതം തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം ഇവ കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യണം
തുളസിയില : തുളസിയിലെ എടുത്ത് നന്നായി തിരുമ്മിയതിന് ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക, ശേഷം നല്ല കോട്ടണ്‍ തുണി വെച്ച് കെട്ടുക, രാത്രി കിടക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ മതി,
ഒലിവ് ഓയില്‍ : പേനിനെ ഇല്ലാതാക്കാനും ഒലിവ് ഓയിലിന് കഴിയും, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒലിവ് ഓയില്‍ തലയില്‍ പുരട്ടി കിടക്കുക, തലമുഴുവന്‍ കവര്‍ ചെയ്യണം, രാവിലെ കഴുകി കളയാം.
വെളിച്ചെണ്ണ : തലമുടിയുടെ ആരോഗ്യത്തിനൊപ്പം പേനിനെ കളയാനും നല്ലതാണ് വെളിച്ചെണ്ണ. ആപ്പിള്‍ സൈഡ് വിനഗര്‍ ഉപയോഗിച്ച് നന്നായി തലമുടി കഴുകുക. ശേഷം ഉണങ്ങി കഴിഞ്ഞ് എണ്ണ പുരട്ടി കവര്‍ ചെയ്ത് കിടക്കാം. പിന്നെ ഏതെങ്കിലും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം
പേന്‍ശല്യം ഉള്ളവരുടെ തൊപ്പികള്‍, ബ്രഷുകള്‍, ഹെയര്‍ ആക്സസറികള്‍ എന്നിവ പോലുള്ള വ്യക്തി വസ്തുവകകള്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കുക
ഒരേ കട്ടില്‍, ഷീറ്റുകള്‍, കിടക്കകള്‍ എന്നിവ പങ്കിടുന്നത് ഒഴിവാക്കുക
ലക്ഷണങ്ങളുള്ള വ്യക്തിയുടെ വസ്ത്രങ്ങളെല്ലാം ചൂടുവെള്ളത്തില്‍ നന്നായി ഡ്രൈ ക്ലീന്‍ ചെയ്തു കഴുകി വൃത്തിയാക്കി ഉണക്കുക.
ബന്ധപ്പെട്ട വാർത്തകൾ
ചെമ്പരത്തിപ്പൂ കൊണ്ട് മുടി കളർ ചെയ്യാം. ചെമ്പത്തി ഹെയർ ഡൈ തയ്യാറാക്കുന്ന വിധം
ആരോഗ്യമുള്ള മുടിക്ക് ഇതാ പ്രകൃതിദത്ത താളികള്‍
ആരോഗ്യമുള്ള മുടി നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.