Updated on: 4 June, 2022 6:13 PM IST
മദ്യപാനം മൂലമുള്ള കരൾ രോഗം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

അമിത മദ്യപാനം കരളിനെ തകരാറിലാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇതിനെ ആൾക്കഹോൾ റിലേറ്റഡ് ലിവർ ഡിസീസ് (Alcohol-related Liver Disease) എന്ന് വിളിക്കുന്നു. ഇത് ഒരു തരം ഫാറ്റി ലിവർ (Fatty liver) രോഗമാണിത്. മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗങ്ങൾ ഗുരുതരമാകുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ഇതിൽ ഏറ്റവും ഗുരുതരമായ ഘട്ടമാണ് സിറോസിസ് (Cirrhosis).

സിറോസിസ് സാധാരണയായി ഗുരുതരമാകാൻ വർഷങ്ങൾ വേണ്ടി വരും. കരളിനെ സാരമായി ബാധിക്കുന്നത് വരെ സിറോസിസ് ലക്ഷണങ്ങൾ പ്രകടമാകില്ല എന്നാണ് യുകെ നാഷണൽ ഹെൽത്ത് സർവീസ് നൽകുന്ന വിവരം. പ്രാരംഭ ഘട്ടത്തിൽ തന്നെ കരൾ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ശ്രമിക്കുന്നത് മാരക രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും.

സ്ഥിരമായ മദ്യപാനം ഒഴിവാക്കാം (Regular alcohol consumption can be avoided)

പതിവായുള്ള മദ്യപാനം നിങ്ങളെ അപകടത്തിലാക്കും. നിങ്ങൾ മറ്റ് ഏതെങ്കിലും കരൾ രോഗത്തിന് ചികിത്സയിലാണെങ്കിൽ മദ്യപാനം അത് കൂടുതൽ വഷളാക്കും. പ്രതിദിനം 40 ഗ്രാമിൽ കൂടുതൽ മദ്യം കുടിക്കുന്നവരിൽ 90 ശതമാനം ആളുകളിലും ഫാറ്റി ലിവർ രോഗം (Fatty Liver Disease) ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അസിഡിറ്റി തടയാം ഈ വീട്ടുവൈദ്യങ്ങളിലൂടെ

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക (Beware of these symptoms)

ക്ഷീണം, പെട്ടെന്നുള്ള ഭാരം കുറയൽ, വിശപ്പില്ലായ്മ, ഛർദ്ദി, കണ്ണുകളിലും ചർമ്മത്തിലും മഞ്ഞ നിറം വരുക, കണങ്കാലിൽ വീക്കം അനുഭവപ്പെടുക എന്നിവ മദ്യപാനം മൂലമുള്ള കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കരളിന്റെ വീക്കം കാരണം വയറിന് മുകളിൽ വലതുഭാഗത്തായി അസ്വസ്ഥതയുണ്ടാകാനും സാധ്യതയുണ്ട്.

മദ്യം പോലെയുള്ള വിഷ പദാർഥങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുകയാണ് കരളിന്റെ പ്രധാന ധർമം. കരളിലെ വിവിധ എൻസൈമുകൾ മദ്യത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വിഘടിപ്പിച്ച് ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നു. മദ്യപാനം അമിതമാകുന്നതോടെ കരളിൽ കൊഴുപ്പ് കൂടുതലായി അടിഞ്ഞ് വയറിൽ എരിച്ചിൽ അനുഭവപ്പെടും. കരളിന് പുതിയ കോശങ്ങൾ സ്വയം നിർമിക്കാൻ കഴിയും. എന്നാൽ തുടർച്ചയായ മദ്യപാനം കരളിന്റെ ഈ കഴിവിനെ നശിപ്പിക്കുന്നു. മാത്രമല്ല ശരീരത്തിലെത്തുന്ന മദ്യം ശുദ്ധീകരിക്കുന്നത് വഴി ഓരോ തവണയും കരളിലെ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു.

മദ്യപാനം എങ്ങനെ നിയന്ത്രിക്കാം (How to control excess alcohol intake)

മദ്യപാനത്തിന്റെ അളവ് കൂടുതലോ കുറവോ ആകട്ടെ, മദ്യപാനം കുറയ്ക്കണം എന്നുണ്ടെങ്കിൽ നിങ്ങൾക്ക് സ്വയം ബോധവൽക്കരണം ചെയ്യാനാകും. മദ്യപാനം നിർത്തുന്നത് വഴി നിങ്ങൾക്ക് എന്തൊക്കെ നല്ല മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അതിനുവേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യാറുണ്ടെന്നും ദിവസേന എഴുതി വയ്ക്കുക. ഇത് നിങ്ങളെ മദ്യപാനത്തിൽ നിന്ന് കൂടുതൽ അകലാൻ സഹായിക്കും.

ഓരോ ദിവസവും എത്ര അളവ് മദ്യം കഴിക്കണമെന്ന് സ്വയം തീരുമാനിക്കുക, അതുവഴി അളവ് കുയ്ക്കുക. മദ്യം വീട്ടിൽ സൂക്ഷിച്ചുവെച്ച് കഴിക്കാനോ വെള്ളം ചേർക്കാതെ കഴിക്കാനോ പാടില്ല. മദ്യം ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിദഗ്ധരുടെ ഉപദേശം നേടുന്നത് വളരെ നല്ലതാണ്.

English Summary: Liver Disease Due To Alcoholism; Do Not Ignore These Symptoms
Published on: 04 June 2022, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now