കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നത് വൃക്കരോഗം ഉൾപ്പെടെയുള്ള ചില ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നവർക്ക് പഴങ്ങൾ, പച്ചക്കറികൾ, മുട്ടകൾ ഉൾപ്പെടെ പല ഭക്ഷണങ്ങളും ഈ ഭക്ഷണക്രമത്തിന് കീഴിൽ കഴിക്കാൻ സാധിക്കും. സോഡിയം ഒരു വളരെ പ്രധാനപ്പെട്ട ധാതുവാണ്, അത് ശരീരത്തിൽ നിരവധി അവശ്യപ്രവർത്തനങ്ങൾ ചെയ്യുന്നു.
മുട്ട, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഇത് സ്വാഭാവികമായും കാണപ്പെടുന്നു, കൂടാതെ ഉപ്പിലെ പ്രധാന ഘടകമാണ്; സോഡിയം ക്ലോറൈഡ്. ഇത് ആരോഗ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ സോഡിയം പരിമിതമായ അളവിൽ മാത്രമേ ശരീരത്തിന് ആവശ്യമൊള്ളു. ഉദാഹരണത്തിന്, ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയുൾപ്പെടെ നിരവധി അസുഖങ്ങളുള്ള ആളുകൾക്ക് കുറഞ്ഞ സോഡിയം ഭക്ഷണക്രമം സാധാരണയായി ആരോഗ്യ വിദഗ്ദ്ധർ പാലിക്കാൻ നിർദ്ദേശിക്കുന്നു.
എന്താണ് ലോ സോഡിയം ഡയറ്റ്?
സെല്ലുലാർ ഫംഗ്‌ഷൻ, ദ്രാവക നിയന്ത്രണം, ഇലക്‌ട്രോലൈറ്റ് ബാലൻസ്, രക്തസമ്മർദ്ദം നിലനിർത്തൽ തുടങ്ങിയവയുൾപ്പെടെ നിരവധി സുപ്രധാന ശാരീരിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ഒരു അവശ്യ ധാതുവാണ് സോഡിയം. ഈ ധാതു ജീവിതത്തിന് അത്യന്താപേക്ഷിതമായതിനാൽ, ശരീര ദ്രാവകങ്ങളുടെ സാന്ദ്രതയെ അടിസ്ഥാനമാക്കി ശരീരത്തിലെ വൃക്കകൾ അതിന്റെ അളവ് കർശനമായി നിയന്ത്രിക്കുന്നു. നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും സോഡിയം കാണപ്പെടുന്നു: പച്ചക്കറികൾ, പഴങ്ങൾ, കോഴിയിറച്ചി തുടങ്ങിയ മുഴുവൻ ഭക്ഷണങ്ങളിലും വളരെ കുറഞ്ഞ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. മാംസം, പാലുൽപ്പന്നങ്ങൾ പോലുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ സാധാരണയായി സോഡിയത്തിന്റെ അളവ് കുറവാണ്. ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള അവസ്ഥകളുള്ള വ്യക്തികൾക്ക് ഈ ഭക്ഷണരീതികൾ ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ദിവസേന സോഡിയം കഴിക്കുന്നത് സാധാരണയായി 2 മുതൽ 3 ഗ്രാമിൽ (2,000-3,000 മില്ലിഗ്രാം) കുറവാണ്. ഒരു ടീസ്പൂൺ ഉപ്പിൽ ഏകദേശം 2,300 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കുന്നു. കുറഞ്ഞ സോഡിയം ഭക്ഷണക്രമം പിന്തുടരുമ്പോൾ, സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ വേണം.
കുറഞ്ഞ സോഡിയം ഭക്ഷണക്രമത്തിന്റെ പ്രയോജനങ്ങൾ:
കുറഞ്ഞ സോഡിയം ഭക്ഷണക്രമം പല വിധത്തിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ സോഡിയം ഭക്ഷണക്രമത്തിലേക്ക് മാറുന്നത് രക്തസമ്മർദ്ദത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഉയർന്ന അളവിൽ രക്തസമ്മർദ്ദം ഉള്ള വ്യക്തികളിൽ നല്ല മാറ്റം കാണാനാവും. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു, ആമാശയ കാൻസറുകളുമായി ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ അവസ്ഥകൾ ഉണ്ടാവുന്നതിന് കാരണമാവുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എരിവുള്ള പച്ചമുളകിന്റെ ഗുണങ്ങൾ അറിയാം..
Pic Courtesy: Pexels.com