പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാറുണ്ട്. ഇത് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുറച്ചു കുടിക്കുക, എണ്ണയും മസാലകളും അമിതമായി കഴിക്കുക, തുടങ്ങിയ പല കരണങ്ങളുമുണ്ട് മലബന്ധമുണ്ടാകാൻ. ഇതിനെ കുറിച്ച് കൂടുതലറിയാം.
- നാരുകൾ കുറവുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകും. മലബന്ധമുള്ളവർക്ക് ഡോക്ടർമാർ ഔഷധരൂപത്തിൽ നാരുകൾ നിർദ്ദേശിക്കുന്നുണ്ട്.
- എണ്ണയും മസാലകളും അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ മലബന്ധ പ്രശ്നം വർദ്ധിക്കുന്നു. ഇവയെല്ലാം കഴിക്കുന്നത് മലം വരണ്ടതാക്കുകയും മലബന്ധ പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു.
- വെള്ളം കുടിയ്ക്ക് കുറവ് ഉണ്ടാകുമ്പോൾ നിർജ്ജലീകരണം സംഭവിക്കുന്നു. ഇതുമൂലം, മലം വരണ്ടുപോകുന്നു. മലവിസർജ്ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാവുകയും ചെയ്യുന്നു.
- ഹൈപ്പോതൈറോയ്ഡിസം അഥവാ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കുറയുന്ന അവസ്ഥയിലും മലബന്ധം കൂടെക്കൂടെ അനുഭവപ്പെടാം. ദഹനപ്രശ്നങ്ങൾ മൂലം തന്നെയാണ് ഇതും ഉണ്ടാകുന്നത്.