Updated on: 2 June, 2024 12:03 AM IST
Major causes of knee pain seen in younger people

പണ്ടുകാലത്തൊക്കെ പ്രായം ചെന്നവർക്കാണ് മുട്ടുവേദന സാധാരണയായി കണ്ടുവന്നിരുന്നത്.  എന്നാൽ ഇക്കാലത്ത് ചെറുപ്പകാരിലും ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്.  ഇത്തരത്തിൽ മുട്ടുവേദന ചെറുപ്പക്കാരിൽ ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട്. ഏതൊക്കെയാണ് ഈ കാരണങ്ങൾ എന്ന് നോക്കാം:

- ഇത്തരത്തിലുള്ള മുട്ടുവേദനയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് വ്യായാമക്കുറവാണ്. ഇന്നത്തെ ജീവിതരീതിയില്‍ നടപ്പ് കാര്യമായി കുറഞ്ഞു. നടക്കാന്‍ മാത്രം ദൂരമെങ്കിലും വാഹനങ്ങള്‍, കോണിപ്പടികള്‍ കയറുന്നതിന് പകരം ലിഫ്റ്റ് തുടങ്ങിയവ പ്രശ്‌നമായി വരുന്നു. വ്യായാമക്കുറവ് കാരണം കാലിലെ തരുണാസ്ഥികള്‍ അടക്കം ദുര്‍ബലമാകുന്നതാണ് ഇത്തരത്തിലെ മുട്ടുവേദനയ്ക്ക് കാരണമാകുന്നത്. ചെറുപ്പത്തിലേ തന്നെ വ്യായാമം ഇല്ലെങ്കില്‍ മുട്ടിന്റെ എല്ലിന് ഉറപ്പും കുറയും. മുട്ടുകള്‍ക്ക് തേയ്മാനം വരും.

- മറ്റൊരു കാരണമാണ് അമിതവണ്ണം. ശരീരഭാരം നിയന്ത്രിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ശരീരത്തിന്റെ ഭാരം കൂടുമ്പോള്‍ അത് ബാധിയ്ക്കുന്നത് കാലുകളേയാണ്. കാലിനാണ് ഈ ഭാരം താങ്ങേണ്ടി വരുന്നത്.

- ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രോമാണ് മറ്റൊരു കാരണം.

- റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സോറിയാസിസ് പോലുള്ള രോഗങ്ങളാണെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകുന്നു.

മുട്ടുവേദനയ്ക്ക് പരിഹാരമായി ചെയ്യാവുന്നത്

ഇതിന് പരിഹാരമായി ചെയ്യാവുന്നത് ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് കാലിന് ആവശ്യമായ വ്യായാമം നല്‍കുകയെന്നതാണ്. ഓടുകയും ചാടുകയും ചെയ്യുന്നത് ഗുണം നല്‍കും. മുട്ടിന് ബലം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യണം. കാല്‍സ്യവും പ്രോട്ടീനും ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതുപോലെ വൈറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടാകണം. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതെല്ലാം തന്നെ ഗുണം നല്‍കും.

അമിതവണ്ണം

ഇതുപോലെ അമിതവണ്ണം നിയന്ത്രിയ്ക്കണം. ഇതിലൂടെ ഒരു പരിധി വരെ മുട്ടുവേദന തടയും. മൊബിലിറ്റി പ്രശ്‌നം പരിഹരിയ്ക്കാന്‍ തുടയെല്ലുകള്‍ക്ക് ബലം നല്‍കുന്ന വ്യായാമം ചെയ്യണം. ജിമ്മില്‍ പോകുന്നവര്‍ ലെഗ് എക്‌സര്‍സൈസുകള്‍ ചെയ്യണം. ഇത് മുട്ടിന് ബലം നല്‍കും. ചെറുപ്പം മുതല്‍, അതായത് കുട്ടിക്കാലം മുതല്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണ്. മുതിര്‍ന്നവര്‍ പെട്ടെന്ന് ഒരു ദിവസം മുട്ടുവേദന കാരണം വ്യായാമം തുടങ്ങുന്നത് ചിലപ്പോള്‍ ഗുണത്തിന് പകരം ദോഷം വരുത്തും. ഇവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം അധികം ആയാസമില്ലാത്ത, മുട്ടിന് സ്‌ട്രെയിന്‍ നല്‍കാത്ത വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.

English Summary: Major causes of knee pain seen in younger people
Published on: 01 June 2024, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now