Updated on: 15 December, 2022 6:21 PM IST
Major causes of mental disorders and their symptoms

മനസ്സ് എന്ന് പറയുമ്പോൾ ബ്രെയിനാണ് പ്രധാനമായും ഉൾപ്പെടുന്നത്.  സെറിബ്രം, സെറിബെല്ലം സ്‌പൈനല്‍കോഡ്, ഇവയിലുള്ള നെര്‍വുകൾ എന്നിവയെല്ലാം ബ്രെയിനിൻറെ പ്രവര്‍ത്തനത്തില്‍പെടുമല്ലോ. മനുഷ്യന്മാരുടേതാണ് ഏറ്റവും വികാസം പ്രാപിയ്ക്കുന്ന തലച്ചോറ്.

ബന്ധപ്പെട്ട വാർത്തകൾ: മനസിന്റെ ക്ഷീണം മാറാൻ ഈ 5 കാര്യങ്ങൾ ചെയ്യുക: ഓർമയ്ക്കും ബുദ്ധിയ്ക്കുമുള്ള നുറുങ്ങുകൾ

ഏകദേശം 410 തരം മാനസിക രോഗങ്ങളുണ്ടെന്നാണ് മോഡേണ്‍ സയന്‍സ് പറയുന്നത്.  സ്‌ട്രെസ്, മറവി, ബൈപോളാര്‍, സ്‌കീസോഫീനിയ, ഡിപ്രഷന്‍, കുട്ടികളിലെ ഓട്ടിസം തുടങ്ങിയ പലതും മാനസിക രോഗങ്ങള്‍ തന്നെയാണ്. തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറാണ് മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്.  മൂഡ് ഡിസോര്‍ഡറുകള്‍, ഈറ്റിംഗ് ഡിസോര്‍ഡറുകള്‍, പേഴ്‌സണാലിററി ഡിസോര്‍ഡര്‍ തുടങ്ങിയ പല ഡിസോര്‍ഡറുകളുമുണ്ട്. ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, ഹോര്‍മോണുകള്‍ തുടങ്ങിയ പല പ്രവര്‍ത്തനങ്ങളും കൃത്യമായി നാഡീ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പ്രധാനമാണ്.

കുട്ടികളിൽ കൂടുതല്‍ വികാസങ്ങള്‍ നടക്കുന്നതും അമ്മയുടെ വയറ്റില്‍ കിടക്കുന്ന സമയത്താണ്. 2 വയസു വരെയുള്ള സമയം പ്രധാനമാണ്. കുട്ടികളില്‍ മെന്റല്‍ റിട്ടാറേഷന്‍, ഓട്ടിസം, പഠന വൈകല്യം എന്നിവയെല്ലാം തന്നെ ന്യൂറോ ഡെലവല്‌മെന്റില്‍ വരുന്ന പ്രശ്‌നങ്ങളാണ്. വേണ്ടത്ര ന്യൂറോ വികാസങ്ങള്‍ ഉണ്ടാകാതിരിയ്ക്കുന്നത് നമ്മുടെ പെരുമാറ്റത്തില്‍ നിന്നു തന്നെ, പ്രത്യേകിച്ചു കുട്ടികളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ കണ്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാം. ഒന്നും ചെയ്യാതിരിയ്ക്കുക, കാര്യങ്ങളോട് പ്രതികരിയ്ക്കാതിരിയ്ക്കുക, ഇതല്ലെങ്കില്‍ പെട്ടെന്ന് അമിതമായി പ്രതികരിയ്ക്കുക, കാര്യങ്ങള്‍ മനസിലാകാത്ത പോലെ ഇതെല്ലാം വരുമ്പോഴാണ് നാം കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

പാരമ്പര്യം ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുള്ള ഒരു ഘടകമാണ്. ബൈപോളാര്‍, സ്‌കീസോഫീനിയ, ഡിപ്രഷന്‍, ആങ്‌സൈറ്റി ഡിസോര്‍ഡര്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പാരമ്പര്യം ഒരു കാരണമാണ്. ചിലപ്പോള്‍ ജീനില്‍ ഇത്തരം പ്രശ്‌നമുണ്ടെങ്കിലും ഇത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാകും പുറത്തു വരിക. ഉദാഹരണമായി സ്‌ട്രെസ് വരിക, ചില വൈറ്റമിനുകളുടെ കുറവ്, ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ എല്ലാം ചിലപ്പോള്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം. ഇതല്ലാതെ ഡ്രഗ്‌സ് ഉപയോഗം ഇത്തരത്തില്‍ പെരുമാററ വൈകല്യമാണ്.

സോഡിയം കൂടുന്നതും പൊട്ടാസ്യം കുറയുന്നതും തലച്ചോറിന്റെ സന്തുലിതാവസ്ഥയെ ബാധിയ്ക്കുന്നു. സോഡിയം, പൊട്ടാസ്യം ബാലന്‍സ് ശരീരത്തിന്റെ, തലച്ചോറിന്റെ ആകെയുളള ആരോഗ്യത്തിന് പ്രധാനമാണ്. ലെഡ് പോയ്‌സണിങ്, ആല്‍ക്കഹോള്‍ എന്നിവയെല്ലാം തന്നെ ബ്രെയിന്‍ ആരോഗ്യത്തെ ബാധിയ്ക്കുന്നു. മദ്യപാനം ചിന്താ, ബുദ്ധി പ്രക്രിയകളെ ബാധിയ്ക്കുന്നു. ചില മരുന്നുകളും ബ്രെയിനിനെ ബാധിയ്ക്കുന്നു. ഇതു പോലെ പോഷകങ്ങള്‍, അതായത് വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, ഒമേഗ ഫാറ്റി ആസിഡുകള്‍ എന്നിവയുടെയെല്ലാം കുറവും പ്രശ്‌നമുണ്ടാക്കുന്നു.

ബ്രയിനിന്റെ ആരോഗ്യത്തിന് ഒമേഗ 3 പ്രധാനമാണ്.  ഇത് വളരെ കുറവ് വസ്തുക്കളിലേ ഉള്ളൂ.  ഇലക്കറികള്‍, ഉലുവ, കടല, ചാള പോലുള്ള മീനുകളില്‍ മാത്രമേ ഇവയുള്ളൂ. എന്നാല്‍ ഒമേഗ 6 കൂടുതല്‍ ലഭ്യവുമാണ്. ഇതിന്റെയെല്ലാം ബാലന്‍സ് കുറയുമ്പോള്‍ മാനസിക ബാലന്‍സ് തെറ്റാന്‍ സാധ്യത കൂടുതലാണ്.

മാനസിക പ്രശ്‌നങ്ങള്‍ ജന്മനാ ഉണ്ടാകുന്നതുണ്ട്, ഇതല്ലാതെ മറ്റു കാരണങ്ങളാല്‍ വരുന്നതുമുണ്ട്. ജന്മനാ ഉള്ളത് പരിഹരിയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും മറ്റുള്ളവയ്ക്ക് കാരണങ്ങള്‍ കണ്ടെത്തി പരിഹരിയ്ക്കാനും സാധിയ്ക്കും. ജന്മനാ ഉള്ളവയ്ക്കും കാരണങ്ങള്‍ കണ്ടെത്തി ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ വിധത്തില്‍ മെഡിക്കല്‍ സയന്‍സ് ഇന്ന് വികസിച്ചിട്ടുമുണ്ട്.

English Summary: Major causes of mental disorders and their symptoms
Published on: 15 December 2022, 06:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now