Updated on: 22 June, 2023 3:24 PM IST
Major health benefits of eating beetroot

ബീറ്റ്റൂട്ട് വർഷം മുഴുവനും കൃഷി ചെയ്യാൻ ലഭ്യമായ ഒരു പച്ചക്കറിയാണ്. ചീരയുടെ കുടുംബത്തിൽ പെട്ട ബീറ്റ്‌റൂട്ടിന്റെ ഇലയും വേരും ഭക്ഷ്യയോഗ്യമാണ്, ബീറ്റ്‌റൂട്ടിന്റെ ഇലകൾക്ക് കയ്‌പ്പു രുചിയും വേരിന് മധുരവുമാണ്. ചുവന്ന ബീറ്റ്റൂട്ടുകളിൽ ക്യാൻസറിനെ പ്രതിരോധിക്കുന്ന സംയുക്തമായ ബീറ്റാസയാനിൻ കാണപ്പെടുന്നു. അതിനാൽ ബീറ്റ്റൂട്ടിനെ പച്ചക്കറികളിൽ തന്നെ വളരെ ആരോഗ്യ ഗുണമുള്ള പച്ചക്കറിയായി അറിയപ്പെടുന്നു. 

ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ ഗുണങ്ങളറിയാം:

ചുവന്ന ബീറ്റ്റൂട്ടുകളിൽ കാണപ്പെടുന്ന ബീറ്റാസയാനിന്റെ സാന്നിധ്യം കാരണം, ഇത് ശരീരത്തിൽ കാൻസർ രോഗങ്ങൾ വരാതെ തടുക്കുന്നു. ബീറ്റ്‌റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു, ഇത് ശരീരത്തിൽ നിന്ന് രക്തസമ്മർദ്ദം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് വ്യക്തികളിൽ വ്യായാമ പ്രകടനം മെച്ചപ്പെടുത്തുകയും, അതോടൊപ്പം ശരീരത്തിലെ ഊർജ്ജത്തിന്റെ നിലകളെ പിന്തുണയ്ക്കുകയും ചെയുന്നു. ബീറ്റ്‌റൂട്ടിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു, അതോടൊപ്പം ബീറ്റ്‌റൂട്ടിൽ ഗ്ലൂട്ടാമിൻ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ബീറ്റ്റൂട്ടിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ബീറ്റ്‌റൂട്ടിൽ പർപ്പിൾ-ക്രിംസൺ നിറം നൽകുന്ന സംയുക്തമായ ബീറ്റാസയാനിൻ, ശരീരത്തിലുണ്ടാവുന്ന മൂത്രസഞ്ചി കാൻസർ ഉൾപ്പെടെയുള്ള ചില ക്യാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്, ഇത് അവയെ ഹൃദയ സൗഹൃദമായ പച്ചക്കറിയാക്കി മാറ്റുന്നു. ഇത് ശരീരത്തിലെ രക്തക്കുഴലുകൾ വിശ്രമിക്കുന്നതിന് സഹായിക്കുകയും, രക്ത ധമനികളുടെ കാഠിന്യം കുറയ്ക്കുകയും, രക്തസമ്മർദ്ദം കുറയ്ക്കാൻ സാധ്യതയുള്ള ഡൈലേഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ നൈട്രേറ്റുകൾ ശരീരത്തിൽ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ നല്ലതാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കഴിക്കുന്നത് വ്യക്തികളിൽ വ്യായാമ പ്രകടനം മെച്ചപ്പെടുത്തുകയും, ശരീരത്തിലെ ഊർജ്ജ നിലകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. അവയിൽ നാരുകളും ധാരാളമായി കാണപ്പെടുന്നു. ഇത് കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും, കുടലിന്റെ പരിസ്ഥിതിയെയും അവിടെ വസിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളെയും സഹായിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളി നിസാരക്കാരനല്ല, രക്തസമ്മർദ്ദം കുറയ്ക്കും...

Pic Courtesy: Pexels.com

English Summary: Major health benefits of eating beetroot
Published on: 22 June 2023, 02:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now