Updated on: 28 March, 2022 3:17 PM IST
മാവിലയ്ക്കുമുണ്ട് ആരോഗ്യം നൽകും നേട്ടങ്ങൾ

നാട്ടിലെങ്ങും സ്വർഗീയ ഫലത്തിന്റെ ഉത്സവകാലമാണ്. ഏത് പ്രായക്കാർക്കും വളരെയധികം ഇഷ്ടപ്പെടുന്ന പഴമാണ് മാമ്പഴം. ധാരാളം ഔഷധഗുണങ്ങളും അടങ്ങിയിരിക്കുന്നതാണ് ഈ ഫലം. എന്നാൽ രുചിയിലെ കേമനായ പഴം മാത്രമല്ല, മാവിന്റെ ഇലകളിലും ഒരുപാട് രോഗശാന്തി ഗുണങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ആയുർവേദത്തിലും വൈദ്യശാസ്ത്രത്തിലും ഇവയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരുവിധത്തിൽ പറഞ്ഞാൽ പഴത്തേക്കാൾ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് ഇലയിലാണെന്ന് പറയാം. പഴമക്കാർക്ക് മാവില ഇലയിലെ ഗുണങ്ങൾ അറിയാമെങ്കിലും, അവർ ഇതിനെ പല്ല് തേക്കാനായി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷയരോഗം; കൃത്യമായ ചികിത്സയും രോഗ നിയന്ത്രണവും പ്രാധാന്യമർഹിക്കുന്നു

എന്നാൽ പല്ല് തേക്കാൻ മാത്രമല്ല, മറ്റ് പലവിധ പ്രയോജനങ്ങളാണ് മാവിലയിൽ നിന്നും ലഭിക്കുന്നത്. ഇങ്ങനെ മാവില നിങ്ങളുടെ ശാരീരികാരോഗ്യത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം. മാവില പൊടിച്ച് അത് തലേദിവസം വെള്ളത്തിലിട്ട് വക്കുക. ശേഷം ഈ വെള്ളം കുടിച്ചാൽ പല തരത്തിൽ ശരീരത്തിന് ഗുണകരമാകുന്നു.

മാവില ആരോഗ്യത്തിന് (Mango leaves health benefits)

മാവിന്റെ തളിരിലയിൽ അടങ്ങിയിട്ടുള്ള ആന്തോസിയാന്‍ഡിന്‍സ് പ്രമേഹത്തിന് പ്രതിവിധിയാണ്. പ്രമേഹം കുറയ്ക്കാനും കൂടാതെ, രക്ത സമ്മർദം നിയന്ത്രിക്കാനും മാവില വളരെ ഉത്തമമാണ്. പ്രമേഹത്തിന് പുറമെ, പ്രമേഹം കൊണ്ടുണ്ടാകുന്ന ദന്തപ്രശ്നങ്ങൾക്കായാലും മാവില ഉപകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വേനൽച്ചൂടിന് ബെസ്റ്റാണ് നെല്ലിക്ക ജ്യൂസ്; സ്പെഷ്യലായി തയ്യാറാക്കാം

വെരിക്കോസ് വെയിനിനും മാവില പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ക്ഷീണവും തളർച്ചയും പരവശവും അമിതമായി അനുഭവപ്പെടുകയാണെങ്കിൽ മാവില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കിയാൽ മതി.

  • ചർമത്തിലെ തടിപ്പുകൾക്കും വ്രണത്തിനും മാവില (Mango leaves for skin rashes and sores)

ചർമത്തിൽ ഉണ്ടാകുന്ന തടിപ്പും വ്രണവും മാറ്റുന്നതിന് മാവില ഉപയോഗിക്കുക. ഇതിനായി മാവിലയുടെ നീര് ചർമത്തിൽ പുരട്ടുകയാണ് ചെയ്യേണ്ടത്. ഇതുകൂടാതെ, പിത്താശയത്തിലും മൂത്രാശയത്തിലുമുള്ള മൂത്രക്കല്ലിനെതിരെയും മാവില ഗുണം ചെയ്യും. ഇതിനായി മാവില പൊടിച്ചു വെള്ളത്തിലിട്ട് കുടിച്ചാൽ മതി.

  • ദഹനപ്രശ്നങ്ങൾക്കും വയറിളക്കത്തിനും മാവില (Mango leaves for digestive problems and diarrhea)

ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ മാവില പ്രയോജനപ്പെടും. ഇതിനായി മാവില തണലിൽ ഉണക്കി പൊടിച്ച ശേഷം വെള്ളത്തിലോ ഇളനീരിലോ ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കണം.

ദിവസവും രണ്ടോ മൂന്നോ നേരം ഇത് കഴിയ്ക്കുന്നതിലൂടെ വയറിളക്കത്തിനും ശാശ്വത പരിഹാരമാകും. ചർമത്തിലെ അണുബാധയ്ക്ക് പുറമെ തൊണ്ടയിലെ അണുബാധയെ അകറ്റാനും മാവില ഉപയോഗിക്കാവുന്നതാണ്.

  • ഉപ്പൂറ്റി വേദനക്ക് എതിരെ മാവില (Mango leaves against heel pain)

ഉപ്പൂറ്റി വേദന പരിഹരിക്കാനായി മാവില മികച്ച പ്രകൃതിദത്ത മരുന്നാണ്. ഇതിനായി ഇല കത്തിച്ചു കിട്ടുന്ന ചാരം ഉപ്പൂറ്റിയിൽ പുരട്ടുക. എന്നാൽ തളിരില ഉപയോഗിക്കുന്നതിനായാണ് ശ്രദ്ധിക്കേണ്ടത്. ദഹനപ്രശ്നങ്ങൾക്കും പ്രമേഹത്തിനും ചർമത്തിലെ അണുബാധയ്ക്കും തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായ മാവില ട്യൂമറിനെതിരെ വരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..

English Summary: Mango Leaves Has These Amazing Health Benefits
Published on: 21 March 2022, 03:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now