പഴങ്ങൾ ഒത്തിരി ഇഷ്ടമാണ് അല്ലെ എന്നാൽ ഉള്ളിലെ മാംസളം കഴിക്കാൻ സാധാരണയായി തൊലി ഉപേക്ഷിക്കുന്ന ധാരാളം പഴങ്ങളുണ്ട് അത്തരത്തിൽ സ്വാദിഷ്ടമായ പൾപ്പി ഫ്രൂട്ട് കഴിക്കാൻ തൊലി വലിച്ചെറിയുന്ന ഒരു പഴമാണ് മാമ്പഴം.
മാമ്പഴം ഏറ്റവും പ്രിയപ്പെട്ട ഉഷ്ണമേഖലാ ഫലമാണ്, സീസണിലുടനീളം വിവിധതരം മാമ്പഴങ്ങൾ ലഭ്യമാണ്, അവയെല്ലാം ഒരേ ഇഷ്ടത്തോടെ തന്നെയാണ് ആളുകൾ തിന്നുകയും ആസ്വദിക്കുകയും ചെയ്യുന്നത്. എന്നാൽ, മാങ്ങയുടെ തൊലി ഉപേക്ഷിക്കേണ്ടതില്ലെന്നാണ് പല ഭക്ഷ്യ വിദഗ്ധരുടെയും അഭിപ്രായം. പഴങ്ങൾക്ക് ഉള്ളിലെ പൾപ്പ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കവചം രൂപപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, അത് തന്നെ ഒരു പ്രധാന ഭക്ഷണ വസ്തുവാണ്.
മാമ്പഴത്തോൽ കഴിക്കുന്നതിന്റെ ഗുണങ്ങൾ
വിറ്റാമിൻ എയും സിയും മാമ്പഴത്തൊലിയിൽ ധാരാളമായി കാണപ്പെടുന്നു. ഈ വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധശേഷി കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.
മാമ്പഴത്തോലിന്റെ അതിശയകരമായ നാരുകളുള്ള ഗുണം ഇതിനെ ഒരു മികച്ച മെറ്റബോളിസം ബൂസ്റ്ററാക്കി മാറ്റുന്നു, ഇത് അമിത ഭാരം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു. ഇത് മലവിസർജ്ജനം സുഗമമാക്കുകയും ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
മാമ്പഴത്തിന്റെ തോടിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകളിൽ അണുബാധകളെയും ദോഷകരമായ രോഗങ്ങളെയും ചെറുക്കുന്ന ചില ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
തൊലികൾ നേരത്തെയുള്ള വാർദ്ധക്യത്തെ പ്രതിരോധിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
മാമ്പഴത്തോലിൽ, പഴം നൽകുന്ന മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും പഞ്ചസാരയും കാർബോഹൈഡ്രേറ്റും അമിതമായ കലോറിയും ഒഴിവാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഒരു നല്ല ഘടകമായിരിക്കാം.
എന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങുന്ന മാങ്ങാപ്പഴത്തിൻ്റെ തൊലി കളയാവുന്നതാണ്. കാരണം അതിൻ്റെ തൊലിയിൽ ഒത്തിരിയേറെ രാസ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് കഴിക്കാതിരിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്. വീട്ടിൽ നിന്ന് ലഭിക്കുന്ന മാങ്ങായുടെ തൊലിയിൽ ധാരാണം ഗുണങ്ങൾ ഉണ്ട്.
ഇത്ഹൃദയ പ്രശ്നങ്ങളെ നിയന്ത്രിക്കുകയും, ക്യാൻസർ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴം അമിതമായാൽ ദോഷം; അറിയണ്ടേ എന്തൊക്കെ എന്ന്