Updated on: 17 May, 2023 9:02 PM IST
Medical tests every women over 40 must take

പ്രായമാകുമ്പോൾ ഓരോ അസുഖങ്ങൾ പിടികൂടുന്നത് സാധാരണമാണ്.  എന്നാലും കുറച്ച് മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ രോഗങ്ങളുടെ തീവത്ര കുറയ്ക്കാനോ രോഗത്തെ തന്നെ നിർമ്മാർജനം ചെയ്യാനോ  സാധിച്ചെന്ന് വരാം.   അതിനാൽ മദ്ധ്യവയസ്സിലേക്ക് അടുക്കുന്ന സമയത്ത് അതായത് 40 മുതൽ 45 വയസ്സിനിടയിൽ പ്രത്യേകിച്ചും സ്ത്രീകളിൽ ചില ടെസ്റ്റുകൾ ചെയ്‌തിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് നല്ല ആരോഗ്യനില ഉറപ്പാക്കാൻ സഹായകമാണ്.

ആർത്തവവിരാമ സമയത്ത്  സ്ത്രീകൾ പല ശാരീരിക മാറ്റങ്ങളിലൂടെയും കടന്നുപോകുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ, മാനസികാവസ്ഥ, ശരീരഭാരം, മുടികൊഴിച്ചിൽ എന്നിവയെല്ലാം ഈ സമയത്ത് ഉണ്ടാകുന്നു.  പതിവ് മെഡിക്കൽ പരിശോധനകളിലൂടെ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 40 വയസ് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില മെഡിക്കൽ ടെസ്റ്റുകളെ കുറിച്ചാണ് വിശദമാക്കുന്നത്.

മാമോഗ്രഫി

ആരംഭത്തിൽ തന്നെ സ്തനാർബുദം കണ്ടുപിടിക്കുവാൻ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന ഡയഗ്നോസ്റ്റിക് ഉപകരണമാണ് മാമോഗ്രഫി. സ്തനകലകളുടെ വ്യക്തവും വിശദവുമായ കാഴ്‌ച നൽകാൻ നൂതനമായ എക്‌സ്-റേ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു നോൺ-ഇൻവേസിവ് സ്‌ക്രീനിംഗ് രീതിയാണിത്. സംശയാസ്പദമായ മുഴകൾ കണ്ടാൽ മാമോഗ്രാം ചെയ്ത് അത് കാൻസറിന്റെയാണോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.

ബോൺ ഡെൻസിറ്റി ടെസ്റ്റ്

പ്രായമായവരെ ബാധിക്കുന്ന ഒരു രോഗമാണ് ഓസ്റ്റിയോപൊറോസിസ്.  ഈ രോഗം കണ്ടുപിടിക്കുന്നതിനും  ചികിൽസിക്കുന്നതിനും ബോൺ ഡെൻസിറ്റി ടെസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്.  ഓസ്റ്റിയോപൊറോസിസിന്റെ പാരമ്പര്യം അല്ലെങ്കിൽ ഇതിനകം ഒടിവ് അനുഭവപ്പെട്ടവരോ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ളവർ നേരത്തെ ഈ പരിശോധന ചെയ്യേണ്ടത് പ്രധാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഹൈപ്പർടെൻഷൻ, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകളെക്കുറിച്ചറിയാം...

പാപ് സ്മിയർ ടെസ്റ്റ്

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം നിലനിർത്തുന്നതിന് പതിവ് പാപ് സ്മിയർ ടെസ്റ്റ് നിർണായകമാണ്. കാരണം സെർവിക്കൽ സെല്ലുകളിൽ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങൾ നേരത്തെ തന്നെ കണ്ടെത്താനാകും. ഓരോ മൂന്ന് വർഷത്തിലും ഒരു പാപ് സ്മിയർ നടത്തുന്നതിലൂടെ സ്ത്രീകൾക്ക് രോഗം ഇല്ലെന്ന് ഉറപ്പാക്കാൻ സാധിക്കും.

ബ്ലഡ് പ്രഷർ ടെസ്റ്റ്

സ്ട്രോക്ക്, ഹൃദ്രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു  അവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. 40 വയസ് കഴിഞ്ഞ സ്ത്രീകൾ  രക്തസമ്മർദ്ദം പതിവായി പരിശോധിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.

കൊളസ്‌ട്രോൾ ടെസ്റ്റ്

രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ അവരുടെ കൊളസ്ട്രോൾ അളവ് പതിവായി പരിശോധിക്കാൻ ആരോഗ്യ വിദഗ്ധർ പറയുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Medical tests every women over 40 must take
Published on: 17 May 2023, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now