വഴുതന കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് മുളകുതക്കാളി. Black nightshade എന്ന ഇംഗ്ലീഷ് പേരിൽ അറിയപ്പെടുന്ന ഈ ചെടിയ്ക്ക് മണിതക്കാളി, കരിന്തക്കാളി എന്നും മലയാളത്തിൽ പേരുകളുണ്ട്. വളരെ രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ ചെടിയ്ക്ക് നിരവധിയാണ് ഔഷധഗുണങ്ങൾ.
നാല് മുതൽ അഞ്ച് അടി വരെ ഉയരത്തിലാണ് ഈ ചെടി വളരുന്നത്. ഇതിന്റെ ഇലകളും ഫലങ്ങളും ഉപയോഗിച്ച് നിരവധി വിഭവങ്ങൾ പാകം ചെയ്യാനാകും. ഉണക്കി സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഈ ഫലങ്ങൾ അച്ചാറിടാനും നല്ലതാണ്. ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ ഉൾപ്പടെയുള്ള നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് മുളകുതക്കാളി. നമ്മുടെ പാടത്തും പറമ്പത്തും സാധാരണയായി കാണുന്ന കളകളെ പോലെയാണ് ഈ ചെടി വളരുന്നത്.
ഇതിന്റെ വിത്തുകളിൽ നിന്നുമാണ് തൈകൾ മുളപ്പിക്കുന്നത്. തമിഴ്നാട്ടിൽ വലിയ തോതിൽ കൃഷി ചെയ്യുന്ന മുളകു തക്കാളിയുടെ വിത്തുകൾ മുളച്ച് തൈകൾ നടാൻ 30 ദിവസമാണ് സമയം വേണ്ടത്. പ്രധാനമായും രണ്ടും വ്യത്യസ്ത ഇനങ്ങളിലാണ് മുളകു തക്കാളി ലഭ്യമാകുന്നത്. പഴുക്കുമ്പോൾ ചുവന്ന നിറത്തിലേക്ക് മാറുന്നതാണ് ഒന്നാമത്തേത്. കറുപ്പ് നിറത്തിലേക്ക് മാറുന്നതാണ് മറ്റൊന്ന്.
ഹൃദയ സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, മഞ്ഞപ്പിത്തം, വാത൦, ചർമ്മ രോഗങ്ങൾ, അൾസർ എന്നിവയ്ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് മുളകു തക്കാളി. പനിയുടെ താപനില കുറയ്ക്കാൻ സഹായിക്കുന്ന ഈ ഫലത്തിന് വിവിധ അവയവങ്ങൾക്ക് ഉന്മേഷം നൽകാനുള്ള കഴിവുണ്ട്.
Black nightshade, belongs to family of brinjal. Used to make delicious desserts, this plant has many medicinal properties.