പച്ചക്കറികളുടെയും പുഷ്പ വിളകളുടെയും ഹൈടെക് കൃഷി സാങ്കേതികവിദ്യ കർഷകകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും മികവിന്റെ കേന്ദ്രം( സെൻട്രൽ ഓഫ് എക്സൻസ് ) കേരള കാർഷിക സർവ്വകലാശാലയുടെ വയനാട് അമ്പലവയലിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കുന്നു. ഇൻഡോ ഡച്ച് സംയുക്ത കർമ്മ പദ്ധതിയുടെ കീഴിൽ ഡച്ച് സർക്കാരിൻറെ സാങ്കേതിക സഹായത്തോടെ പച്ചക്കറികളുടെയും പുഷ്പങ്ങളുടേയും ആധുനിക കൃഷി സമ്പ്രദായങ്ങൾക്ക് ഈ കേന്ദ്രം പ്രചാരം നൽകും. കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള മിഷൻ ഫോർ ഇന്റെഗ്രേറ്റ്ഡ് ഡെവലപ്മെൻറ് ഹോർട്ടികൾച്ചർ പദ്ധതിയുടെയും കേരള സർക്കാരിൻറെ റീബിൽഡ് കേരള ഇൻഷേറ്റീവ് പദ്ധതിയുടെയും സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പിൻറെ ഹോർട്ടികൾച്ചർ മിഷന് കീഴിലാണ് ഈ സെൻറർ സ്ഥാപിതമാകുന്നത്. മികച്ച സാങ്കേതിക വിദ്യകൾ അവലംബിച്ചു കൊണ്ടുള്ള പോളിഹൗസ് കൃഷിയുടെയും തുറസ്സായ സ്ഥലത്തെ കൃത്യതാ കൃഷിയുടെയും മാതൃക തോട്ടങ്ങൾ ആണ് ഇവിടെ ഒരുങ്ങുന്നത്. അത്യുല്പാദനശേഷിയുള്ള വിത്തുകളും തൈകളും വലിയതോതിൽ ഉൽപാദിപ്പിച്ചു കർഷകർക്ക് വിതരണം ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.
പച്ചക്കറികളുടെയും പുഷ്പങ്ങളുടേയും സംസ്കരണ രീതികളും നൂതന വിപണന മാർഗങ്ങളും സെൻറർ വഴി കർഷകർക്ക് നൽകുന്നതിനും കഴിയും. ഇതിനോടനുബന്ധിച്ച് സ്ഥാപിതമായിട്ടുള്ള ടിഷ്യുകൾച്ചർ ലേബോറട്ടറി വഴി ഗുണമേന്മയുള്ള ടിഷ്യുകൾച്ചർ തൈകളും കർഷകർക്ക് ലഭ്യമാക്കുന്നതാണ്. കർഷകർക്ക് സാങ്കേതിക പ്രവർത്തനങ്ങളും നിക്ഷേപകർക്ക് പരിശീലന പരിപാടികളും സെൻറർ വഴി സംഘടിപ്പിക്കുന്നു. ഇതിൻറെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് മൂന്ന് മണിക്ക് കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ അവറുകളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവറുകൾ നിർവഹിക്കുന്നു. ബഹു. കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ വി. എസ് സുനിൽകുമാർ ചടങ്ങിൽ സ്വാഗതം ആശംസിക്കും. നെതർലാൻഡ് കൃഷിമന്ത്രാലയം സെക്രട്ടറി ജാൻ കിസ് ഗോയിറ്റ് മുഖ്യപ്രഭാഷണം നടത്തും. പ്രസ്തുത ചടങ്ങ് കൃഷിമന്ത്രിയുടെ ഫേസ്ബുക്കിലൂടെ തൽസമയം നിങ്ങൾക്ക് കാണാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പെരിയാർവാലി പശുക്കൾക്ക് വിപണി കണ്ടെത്താം..
മുട്ടക്കോഴികളെ കുറിച്ച് കൂടുതൽ അറിയാൻ
എക്സ് ഗ്രേഷ്യ ആനുകൂല്യത്തിൽ കർഷകകടങ്ങൾ ഉൾപ്പെടുത്തില്ല
കോഴിവളർത്തലിൽ വിജയം നേടാൻ ഈ ഇനകൾ വളർത്തുക