Updated on: 6 December, 2021 4:46 PM IST
Milk or Curd, which is better for our body?

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കഴിയ്ക്കാൻ സാധിക്കുന്ന പോഷകങ്ങൾ ഏറെ അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണ് പാൽ.  പാലില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

എന്നാല്‍ പാല്‍ പലപ്പോഴും പലര്‍ക്കും അലര്‍ജിയുണ്ടാക്കാറുണ്ട്. ഇതിന് കാരണം വയറ്റില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ പാല്‍ ദഹിയ്ക്കാന്‍ റെനിന്‍, പെപ്‌സിന്‍ എന്നിങ്ങനെ രണ്ട് എന്‍െൈസം വേണം. റെനിന്‍ പാലിനെ ജെല്‍ പോലെയാക്കുന്നു. ഇതിനു മുകളില്‍ പെപ്‌ററിന്‍ പ്രവര്‍ത്തിച്ച് പ്രോട്ടീനാക്കുന്നു. ഇവിടെ നിന്നും ചെറുകുടലില്‍ എത്തുമ്പോള്‍ ലാക്ടോസിനെ ദഹിപ്പിയ്ക്കാന്‍ ലാക്ടോസ് എന്ന എന്‍സൈം വേണം. ഇവിടെയും ഇത് ദഹിച്ച് ബാക്കിയുള്ളതാണ് വന്‍കുടലില്‍ പോകുന്നത്.

എന്നാല്‍ 6 ശതമാനം പേരിലും റെനിന്‍ എന്ന എന്‍സൈം അളവ് തീരെ കുറവാണ്. കുട്ടികളിലാണ് ഇത് കൂടുതല്‍ ഉള്ളത്. ഇതു പോലെ ലാക്ടേസും കുറവാണ്. ഇതിനാല്‍ തന്നെ ദഹന പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാകും. ദഹിയ്ക്കാതെ വന്‍കുടലില്‍ എത്തുന്ന പാല്‍ പുളിച്ചു തികട്ടലും അസിഡിറ്റിയും മറ്റുമുണ്ടാക്കുന്നു.

ഇതു പോലെ ഇന്ന് വ്യാവസായിക ആവശ്യത്തിന് എടുക്കുന്ന പാല്‍ ഗര്‍ഭകാലത്തെ പശുക്കളില്‍ നിന്നും പോലും ഉളളതാണ്. ഗര്‍ഭ കാലത്ത് പശുക്കളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഏറെ അധികമാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും പാലിലൂടെ എത്തുന്നു. സ്ത്രീകളില്‍ അധിക ഈസ്ട്രജന്‍ സ്തനാര്‍ബുദത്തിനും യൂട്രസ് ക്യാന്‍സറിനും പുരുഷന്മാരില്‍ ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനും കാരണമാകുന്നുണ്ട്. ഇതിനാല്‍ തന്നെ ഇത്തരം ഈസ്ട്രജന്‍ അടങ്ങിയ പാല്‍ ദോഷകരമാകുന്നുമുണ്ട്.

പാലിനെ കുറിച്ച് ആർക്കുമറിയാത്ത ചില കാര്യങ്ങൾ!!

ഇന്‍സുലിന്‍ ഗ്രോത്ത് ഫാക്ടേഴ്‌സ് പശുവിന്‍ തീറ്റകളിലുണ്ട്. ഇത് പാലില്‍ കലര്‍ന്ന് ആളുകളില്‍ എത്തുന്നു. ഇതാണ് പലപ്പോഴും പാല്‍ തടിയുണ്ടാക്കുന്നത്. ഇത് തടിയ്ക്ക് കാരണമാകുന്നു. അമിത വണ്ണം വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്. പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ പെട്ടെന്ന് തടിയ്ക്കുന്ന കാരണങ്ങള്‍ ഇതാണ്. മാത്രമല്ല, ശരീരത്തില്‍ മ്യൂസിന്‍ അഥവാ കഫമുണ്ടാകാന്‍ ഇത് കാരണമാകുന്നു. ജലദോഷം, കഫക്കെട്ട്, ശ്വാസം മുട്ടല്‍ തുടങ്ങിയ പ്രശ്‌നമുണ്ടാക്കാം. ചിലരില്‍ ചര്‍മം വരളുന്നത് കാരണമാകുന്നു.

ചെറുപ്പത്തില്‍ തന്നെ എല്ലുകളുടെ ആരോഗ്യം കാക്കുന്നതാണ് പ്രായമാകുമ്പോള്‍ എല്ലുതേയ്മാനം പോലുള്ളത് വരാതിരിയ്ക്കാന്‍ ഏറ്റവും ഗുണകരമായത്. അല്ലാതെ പ്രായമാകുമ്പോള്‍ പാല്‍ കുടിയ്ക്കുന്നത് കൊണ്ടു മാത്രം എല്ല് തേയ്മാനം തടയാന്‍ സാധിയ്ക്കില്ലെന്നര്‍ത്ഥം.

വേനലിൽ തിളങ്ങാൻ തൈര് 

തൈര്

പാലുണ്ടാക്കുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാണ് പാൽ ഒഴിവാക്കി തൈര് കുടിക്കുക എന്നത്.  തൈരില്‍ വാസ്തവത്തില്‍ പാലിനേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുടല്‍ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. കുടല്‍ ക്യാന്‍സര്‍ പോലുള്ളവ അകറ്റാന്‍ നല്ലതാണ് പാല്‍ എന്ന് പറയാം. വയറിനെ പൊതുവേ ശാന്തമാക്കുന്നതാണ് തൈര്. മാത്രമല്ല, പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിനുകള്‍ എല്ലാം തന്നെ പാലിനേക്കാള്‍ ഏറെ ഇരട്ടി അളവില്‍ അടങ്ങിയതാണ് തൈര്. 

തൈരിന്റെ തന്നെ വേറെ രൂപമായ മോര്, യോഗര്‍ട്ട് എന്നിവയും ഏറെ നല്ലതു തന്നെയാണ്. ഒരു ഗ്ലാസ് തൈര് നമ്മള്‍ കഴിച്ചാല്‍ ദിവസം ആവശ്യമായ കാല്‍സ്യത്തിന്റെ 70 ശതമാനം ലഭിയ്ക്കും. ഇത് നല്ലൊരു പ്രോ ബയോട്ടിക് ആണ്. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബാക്ടീരിയകള്‍ അടങ്ങിയ തൈര് കഴിയ്ക്കുന്നത് പാലിനേക്കാള്‍ ആരോഗ്യകരമാണെന്ന് പറയാം. പാല്‍ കഴിയ്ക്കാത്ത മുതിര്‍ന്നവര്‍ തൈര് തീര്‍ച്ചയായും കഴിയ്ക്കണം.

English Summary: Milk or Curd, which is better for our body?
Published on: 06 December 2021, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now