എല്ലുകളുടെ കരുത്തിന് ആവശ്യമായ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് പാൽ (Milk). ശരീരത്തിന്റെ മികച്ച പ്രവർത്തനത്തിന് ആവശ്യമായ കാൽസ്യം ഒഴികെയുള്ള എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ പാലിനെ സമ്പൂർണ ഭക്ഷണമായി കണക്കാക്കുന്നു. പാലിൽ പ്രോട്ടീനുകൾ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, അയഡിൻ തുടങ്ങിയ ധാതുക്കൾ, വിറ്റാമിനുകൾ എ, ബി 2 (റൈബോഫ്ലേവിൻ), ബി 12 എന്നിവ അടങ്ങിയിരിക്കുന്നു.
പാൽ കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങളുണ്ട്. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ശരീരത്തെ ശക്തമാക്കുന്നതിനും ശരീരഭാരം തടയുന്നതിനും പാൽ ഗുണകരമാണ്. കൂടാതെ, പല്ലുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും മുഖത്തിന് തിളക്കം നൽകുന്നതിനും ഇത് സഹായിക്കുന്നു.
പാൽ കുടിച്ചാൽ നല്ല ഉറക്കം ലഭിക്കുന്നതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ, കുട്ടികൾ പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുൻപ് പശുവിൻ പോലോ എരുപ്പാലോ കുടിക്കുന്നത് വളരെ നല്ലതാണ്. എങ്കിലും പാൽ കുടിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തവരും കുട്ടികൾ തന്നെയായിരിക്കും. പാൽ കുടിക്കാൻ കുട്ടികളെ നിർബന്ധിച്ചും ശകാരിച്ചും മടുത്തെങ്കിൽ അവർക്ക് ഇഷ്ടമാകുന്ന രീതിയിൽ അത് എങ്ങനെ കൊടുക്കാമെന്ന് ചിന്തിക്കുക.
പശുവിൻ പാലിന്റെയും എരുമപ്പാലിന്റെയും രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, കുട്ടികളിൽ കാൽസ്യത്തിന്റെ കുറവ് നികത്താൻ സഹായിക്കുന്ന പാൽ ഏതൊക്കെയെന്ന് നോക്കാം.
-
ബദാം പാൽ (Almond milk)
പശുവിൻ പാലോ എരുമപ്പാലോ കുടിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ബദാം പാലാണ് ഏറ്റവും ഉചിതം. സാധാരണ പാലിൽ നിന്നും ബദാം പാൽ തികച്ചും വ്യത്യസ്തമാണ്. ഇതിൽ കലോറി കുറവാണ്. പ്രോട്ടീൻ വളരെ കുറവാണെന്നതും ഇതിൽ അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്. വീട്ടിൽ തന്നെ തയ്യാറാക്കി ബദാം പാൽ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക.
-
തേങ്ങാപ്പാൽ (Coconut milk)
പാചകത്തിനുള്ള തേങ്ങാപ്പാൽ ചർമത്തിന് വളരെ നല്ലതാണ്. കൂടാതെ, പാചകം ചെയ്യാനും അനുയോജ്യമാണ്. വെജിറ്റബിൾ സൂപ്പുകൾ, സ്മൂത്തികൾ, ചിയ സീഡ് പുഡ്ഡിംഗ്, ഐസ്ക്രീം എന്നിവയിൽ തേങ്ങാപ്പാൽ ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് തയ്യാറാക്കുന്ന പലഹാരങ്ങളിൽ തേങ്ങാപ്പാൽ നന്നായി ഉപയോഗിക്കുക.
-
ചണവിത്തിന്റെ പാൽ (Flaxseed milk)
ചണവിത്ത് അഥവാ ഫ്ലാക്സ് സീഡിൽ നിന്നാണ് ഈ പാൽ ഉണ്ടാക്കുന്നത്. ഇതിൽ കാർബോഹൈഡ്രേറ്റ് കുറവാണെന്നതും, കൊഴുപ്പ് കൂടുതലാണെന്നതും സവിശേഷതയാണ്. കൂടാതെ, അപൂരിത കൊഴുപ്പിന്റെ അളവ് ഇതിൽ കൂടുതലാണ്. ഒരു ഗ്ലാസ് പാലിൽ നിന്ന് നിങ്ങൾക്ക് ആൽഫ-ലിനോലെനിക് ആസിഡ് 50% വരെ ലഭിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടം കൂടിയാണിത്.
-
കശുവണ്ടി പാൽ (Cashew nuts milk)
കശുവണ്ടി അഥവാ അണ്ടിപ്പരിപ്പിൽ നിന്നുള്ള പാൽ ആർക്കും ഭക്ഷണത്തിൽ സ്ഥിരമാക്കാവുന്നതാണ്. ഇതിൽ അപൂരിത കൊഴുപ്പ് ഉൾപ്പെടുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ് കശുവണ്ടി പാൽ. കശുവണ്ടിപ്പാലിൽ ഒരു കപ്പിൽ രണ്ട് ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ് അടങ്ങിയിട്ടുള്ളത്.
-
ഓട്സ് പാൽ (Oats milk)
ഈ പാൽ അല്പം മധുരമുള്ളതും കൊഴുപ്പ് കുറഞ്ഞതുമാണ്. നാരുകൾ, ഫൈറ്റോകെമിക്കൽസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറ കൂടിയാണിത്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കുടിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. മാത്രമല്ല, കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് പാൽ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പാൽപ്പൊടി ആരോഗ്യത്തിന് ഹാനികരം: എന്തുകൊണ്ട്?
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.