പൈനാപ്പിൾനേക്കാൾ ഗുണമുള്ള ബേബി പൈനാപ്പിൾ അലങ്കാരച്ചെടിയായും ഔഷധസസ്യം ആയും ഉപയോഗിക്കാവുന്ന ഒരു ഇനമാണ് ചെറു കടച്ച. കൈത ചക്കയോട് ഏറെ സാമ്യമുള്ളതിനാൽ കുഞ്ഞൻ കൈതച്ചക്ക എന്നും ബേബി പൈനാപ്പിൾ എന്നും ഇതറിയപ്പെടുന്നു. ഇന്ന് പല വീടുകളിലും വീട്ടുമുറ്റത്ത് അലങ്കാരച്ചെടിയായി ഇതു വച്ചുപിടിപ്പിക്കുണ്ട്. എന്നാൽ അതിനുമപ്പുറം ഔഷധമൂല്യമുള്ളയാണ് ഇവ. പഴുത്തതിന് ശേഷം തൊലി കളയാതെ മിക്സിയിൽ അരിപ്പ ഉപയോഗിച്ച് ഇതിൻറെ സത്ത് എടുത്ത് കുടിച്ചാൽ കിഡ്നി സംബന്ധമായ അസുഖം മാറുമെന്ന് ആയുർവേദത്തിൽ പറയുന്നു. കഴിക്കുന്നതിനു മുൻപ് ഏതെങ്കിലും വിദഗ്ധന്റെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്. പൈനാപ്പിൾ ഇലകളെ പോലെ തന്നെ അറ്റത്ത് മുള്ളുകൾ ഉള്ളതിനാൽ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം
ഒട്ടുമിക്ക നഴ്സറികളിലും ഇന്ന് ഇത് ലഭ്യമാണ്. ഒരു ചെറിയ ചെറുകടച്ചയുടെ തൈ വാങ്ങുമ്പോൾ വിപണിയിൽ 200 രൂപയെങ്കിലും വിലവരും. ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണം ഒന്നും ഇതിന് ആവശ്യമില്ല. ഇതിൻറെ ഫല ത്തിൻറെ മുകളിൽ കാണുന്ന കുടുമ നട്ടും അതിൻറെ വശങ്ങളിൽ നിന്ന് വരുന്ന ചെരുപ്പുകൾ നട്ടുപിടിപ്പിച്ചു തൈ ഉൽപാദനം ഉൽപാദനം സാധ്യമാക്കാം. ഇത് പഴുത്താൽ ഉള്ള ഗന്ധം പൈനാപ്പിൾ പോലെ തന്നെയാണ്. ഇതിൻറെ ഫലം ഭാഗമാകുമ്പോൾ പറി ച്ചു വെച്ചോ അല്ലെങ്കിൽ ചെടിയിൽനിന്ന് പഴുപ്പിച്ചോ ഉപയോഗിക്കാം. പഴുത്തതിനുശേഷം മൂന്നോനാലോ എണ്ണം ചെറുകടച്ചയുടെ കുടുമ കളഞ്ഞു തൊലി കളയാത്ത അരച്ച് നീരെടുത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ദഹന സംബന്ധവും മൂത്ര സംബന്ധവും കിഡ്നി സംബന്ധമായ അസുഖങ്ങളും മാറും. ഇതുമാത്രം ഉപയോഗിച്ചതുകൊണ്ട് ഫലപ്രാപ്തി ഉണ്ടാവണമെന്നില്ല. മറ്റു മരുന്നുകൾക്കൊപ്പം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇത് ഉപയോഗിക്കാവുന്നതാണ്
മുത്താണ് നമ്മുടെ മുത്തിൾ
ചെടിച്ചട്ടിയിൽ കോഴിമുട്ട കുഴിച്ചിടാം കൂടുതൽ ഫലം ഉറപ്പ്!
ഒരില ഒരായിരം ഗുണങ്ങൾ