പഴങ്ങൾ കഴിച്ചു കൊണ്ടുള്ള ഭക്ഷണക്രമത്തെ ഫ്രൂട്ട് ഡയറ്റ് എന്ന് പറയുന്നു. പഴം വളരെ നിയന്ത്രിതമായ സസ്യാഹാരമാണ്. ഈ ഭക്ഷണക്രമത്തിൽ പാലുൽപ്പന്നങ്ങൾ ഉൾപ്പെടെ എല്ലാ മൃഗ ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നു. ഈ ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ പ്രാഥമികമായി കഴിക്കുന്നത് അസംസ്കൃത പഴങ്ങൾ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവയും ഈ ഭക്ഷണത്തിൽ മിതമായ അളവിൽ കഴിക്കാം.
ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ പോലുള്ള മറ്റ് തരത്തിലുള്ള ഭക്ഷണങ്ങൾ കർശനമായി പരിമിതപ്പെടുത്തുകയോ, പൂർണ്ണമായും ഒഴിവാക്കുകയോ ഈ ഭക്ഷണക്രമത്തിൽ ചെയ്യുന്നു. പാകം ചെയ്ത പഴങ്ങൾ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ ഭക്ഷണക്രമത്തിൽ ഒഴിവാക്കുന്നു. ഫ്രൂട്ട് ഡയറ്റ് ചെയ്യാനുള്ള ഒരു പ്രത്യേക കാരണം, പഴങ്ങൾ ശരീരത്തിന് അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനാവുമെന്നതാണ്. വളരെ പെട്ടന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ് പഴങ്ങൾ, ഇത് കഴിക്കുന്നത് വഴി വ്യക്തികളിൽ വളരെ അധികം ശ്രദ്ധാലു ആവുന്നു.
പഴങ്ങൾ വളരെ പെട്ടെന്ന് ദഹിക്കുന്നു, പഴങ്ങളിൽ അടങ്ങിയ പ്രകൃതിദത്ത പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, പെട്ടെന്ന് തന്നെ വീണ്ടും വിശക്കുന്നതിനു കാരണമാവുന്നു, പക്ഷെ അതെ സമയം മറ്റെന്ത് കഴിച്ചാലും ലഭിക്കാത്തത്രേ ഊർജ്ജം ഇത് ശരീരത്തിന് നൽകുന്നു. പക്ഷെ അതെ സമയം മറ്റെന്ത് കഴിച്ചാലും ലഭിക്കാത്തത്രേ ഊർജ്ജം ഇത് ശരീരത്തിന് നൽകുന്നു. ഈ വിശക്കുന്ന സമയത്തു തലച്ചോർ വളരെ അധികം ഉണർന്ന് പ്രവർത്തിക്കുന്നു. അതെ സമയം ഒരു വ്യക്തി 3 നേരവും പഴങ്ങളാണ് കഴിക്കുന്നതെങ്കിൽ ആ വ്യക്തിയ്ക്ക് പെട്ടെന്ന് വിശക്കുകയും, അതെ സമയം ആ വ്യക്തിയിൽ തലച്ചോർ വളരെ ഉർജ്ജത്തോടെയും, അതോടൊപ്പം കൂടുതൽ പ്രവർത്തനക്ഷമമായി പ്രവർത്തിക്കുന്നു.
പഴങ്ങൾ, ഇന്നത്തെ കാലത്ത്, വിപണികളിൽ നിന്ന് വാങ്ങുന്നവയിൽ, അതിലടങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരോ പോഷകങ്ങളും പൂർണ അളവിൽ ഉണ്ടാവണമെന്നില്ല. അതിനാൽ തന്നെ ഒരോ പഴങ്ങളുടെ സീസൺ സമയത്തു ലഭിക്കുന്ന പഴങ്ങൾ കഴിക്കുന്നത് വഴി ചിലപ്പോൾ ഗുണം ചെയ്യും. ഫ്രൂട്ട് ഡയറ്റ് മാത്രം പിന്തുടരുന്നത് പോഷകാഹാരക്കുറവ് പോലുള്ള നിരവധി അപകടസാധ്യതകൾ ഉണ്ടാവാൻ കാരണമാവും, ആരോഗ്യം അപകടത്തിലാക്കാതെയുള്ള ഭക്ഷണക്രമങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. എന്നിരുന്നാലും ഒരു ദിവസത്തെ ഭക്ഷണത്തിൽ 30% പഴങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ അധികം ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റിൽ കഴിക്കാൻ പറ്റുന്ന മികച്ച ഭക്ഷണങ്ങളെക്കുറിച്ച് അറിയാം!
Pic Courtesy: Pexels.com