Updated on: 10 November, 2021 5:40 PM IST
കൃത്യമായ ഉറക്കാം ശീലമാക്കാം; കൂടുതൽ അറിയാം

രണ്ടു തരത്തിൽ ഉറക്കമുള്ളവരുണ്ട്. രാത്രിയിൽ നേരത്തെ കിടന്ന് അതിരാവിലെ എഴുന്നേൽക്കുന്നവരും, വൈകി കിടന്ന് വൈകി ഉണരുന്നവരും. ഒന്നാമത്തെ വിഭാഗത്തിൽ ഉള്ളവർ രാത്രിയെ പരമാവധി ഉറക്കത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ, രണ്ടാമതുള്ളവർ രാത്രിയിലാണ് കൂടുതൽ ഊർജ്ജസ്വലരായുള്ളത്.

നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നവർ രാവിലെയാണ് അവരുടെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നത്. പൊതുവെ വൈകുന്നേരങ്ങളിൽ ഇവർക്ക് ഊർജ്ജം കുറവായിരിക്കും. വൈകി ഉറങ്ങുന്നത് ഇത്തരക്കാർക്ക് ബുദ്ധിമുട്ടാണ്.

ഇങ്ങനെയുള്ളവരിലാണ് 'പോസിറ്റീവ് എനർജി' അധികമായി ഉള്ളതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് സമൂഹവുമായി കൂടുതൽ ഇടപെടുന്നതിനാൽ ഇവർ കൂടുതൽ പ്രവർത്തനസജ്ജരായിരിക്കും എന്നും പറയുന്നു.

താമസിച്ചു എഴുന്നേൽക്കുന്നവർ ഏറ്റവും അധികം ഊർജ്ജ സ്വലരായുള്ളത് ദിവസത്തിന്റെ രണ്ടാം പകുതിലാണ്. ഇത്തരക്കാർക്ക് സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളിലെ 9- 5 മണി വരെയുള്ള ജോലി സമയം പ്രായോഗികമായി ബുദ്ധിമുട്ടാണ്. എഴുത്തുകാരെയും കലാകാരന്മാരെയും പോലുള്ളവർ രാത്രി സമയങ്ങളിലെ ശാന്തതയെ പരമാവധി വിനിയോഗിക്കുന്നവരാണ്. ഇവർ പൊതുവെ രണ്ടാമത്തെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

നിങ്ങൾ പ്രഭാതമാണോ സന്ധ്യയാണോ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കാൻ നിങ്ങളുടെ ജനിതകശാസ്ത്രം സഹായിക്കുമെന്ന് ചില ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.  വൈകി എഴുന്നേൽക്കുന്നവർ എന്നതിന് അർഥം കൂടുതൽ ഉറങ്ങുന്നവർ എന്നല്ല. അധികമാവാതെയുള്ള കൃത്യമായ ഉറക്കം ആരോഗ്യത്തിന് ഫലം ചെയ്യും.

വളരെ കഠിനാധ്വാനികളും കർമനിരതരുമായ ആളുകൾ കൂടുതലും പുലർച്ചെ ഉണരുന്നവരാണ് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉറക്കശൈലി മനസിലാക്കാം

ഏത് ശൈലിയിലുള്ള ഉറക്കമാണ് നിങ്ങളുടേതെന്ന് കണ്ടുപിടിക്കാം. അലാറം ഒഴിവാക്കി തുടർച്ചയായ ഏഴ് ദിവസം നിങ്ങൾ ഉറങ്ങാനായി പോകുന്ന സമയവും ഉണരുന്ന സമയവും നിരീക്ഷിച്ചാൽ, നേരത്തെ എഴുന്നേൽക്കുന്നവരാണോ, രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങളെന്നത് മനസിലാക്കാം.

അർധ രാത്രി കഴിഞ്ഞാലും നിങ്ങൾ ഉറങ്ങുന്നില്ലെങ്കിൽ വൈകി ഉറങ്ങി, വൈകി എഴുന്നേൽക്കുന്നവരാണ്‌ നിങ്ങൾ എന്നതും ഈ പരീക്ഷണത്തിലൂടെ മനസ്സിലാക്കാം. ഏതു തരത്തിലുള്ള ഉറക്കമാണെങ്കിലും ആരോഗ്യമുള്ള ജീവിതത്തിന് കൃത്യമായ ഉറക്കവും അനിവാര്യമാണ്.

ഉറക്കം ശരിയായില്ലെങ്കിൽ!

ശരിയായി ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരഭാരം കൂടാൻ കാരണമാകും. പൊതുവെ ഉറക്കം കുറവുള്ളവർക്ക് ശരീരഭാരം അമിതമാകും.

ശരിയായ ഉറക്കം ഏകാഗ്രതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നു. കൂടാതെ ഉറക്കം കുറഞ്ഞാൽ അത് മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. നല്ല ഉറക്കം കായിക ക്ഷമതയെയും സ്വാധീനിക്കുന്നുണ്ട്.

ഹൃദയാഘാതത്തിനും ഹൃദയ സ്തംഭനത്തിനുമുള്ള സാധ്യത ഉറക്കം കുറയുന്നതിലൂടെ വർധിക്കുന്നു. 7- 8 മണിക്കൂർ വരെ ഉറക്കം ലഭിക്കാത്ത ഒരു വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഉറക്കമില്ലായ്മ വിഷാദരോഗങ്ങളിലേക്കും വഴി വക്കും.

കൃത്യമായ ഉറക്കം ശീലമാക്കാം

  1. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉറക്കത്തിന് ദിവസേന ശീലിക്കുന്ന അതേ സമയക്രമം പിന്തുടരാം.
  2. സ്ഥിരമായി ചിട്ടയായ സമയത്ത്‌ തന്നെ ഭക്ഷണം കഴിക്കുക.
  3. ഉച്ചകഴിഞ്ഞ് ഉറക്കം വരുന്നതായി തോന്നിയാൽ അൽപനേരം ഉറങ്ങാൻ ശ്രമിക്കുക.
  4. ഫോൺ, ടിവി പോലുള്ളവ നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന്  തിരിച്ചറിയുക.
English Summary: More to know about good sleep and good health
Published on: 10 November 2021, 05:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now