Updated on: 21 March, 2023 4:56 PM IST
Moringa leaves: adding moringa in your diet will make you healthy

മുരിങ്ങ ലോകത്തിലെ ഏറ്റവും പോഷകഗുണമുള്ള സസ്യങ്ങളിൽ ഒന്നാണ്. മുരിങ്ങ കഴിക്കുന്നത് കണ്ണിനു മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമാണ്. മുരിങ്ങയിലയിൽ വിറ്റാമിൻ എ, ബി1(തയാമിൻ), ബി2(റൈബോഫ്ലേവിൻ), കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് മുരിങ്ങ. 

മുരിങ്ങയിലയിലെ ഇരുമ്പിന്റെ അളവ് ചീരയിൽ അടങ്ങിയിട്ടുള്ള അളവിനെക്കാൾ മൂന്നിരട്ടി കൂടുതലാണ്. ഇക്കാരണങ്ങളാൽ, ദൈനംദിന ഭക്ഷണത്തിലെ ഒരു അവശ്യ ഘടകമായി അടുത്തിടെ മുരിങ്ങ പ്രചാരം നേടിയിട്ടുണ്ട്. ആന്റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ, ആന്റീഡിപ്രസന്റ് ഗുണങ്ങളുള്ള ഒരു ഔഷധ പവർഹൗസ് കൂടിയാണ് മുരിങ്ങ. ശരീരത്തിലെ വീക്കം കുറയ്ക്കുന്നത് മുതൽ കരൾ കോശങ്ങൾ നന്നാക്കുന്നതും, ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതും വരെ, മുരിങ്ങയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്ലോറോജെനിക് ആസിഡിനെയും നിയന്ത്രിക്കുന്നു, ഇത് ശരീരത്തിലെ രക്തത്തിന്റെ പഞ്ചസാരയുടെ അളവ് മിതമായി നിലനിർത്തുന്നതിന് നല്ലതാണ്. ഇത് കരൾ കോശങ്ങളെ പുനര്ജീവിപ്പിക്കുകയും, പുതിയ കോശങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കാരണം, മുരിങ്ങയിൽ ഉയർന്ന അളവിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് കരൾ കോശങ്ങളുടെ അപചയം കുറയ്ക്കുന്നു, അതോടൊപ്പം ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ മുരിങ്ങയ്ക്ക് കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: Dementia: ഓർമ്മ നഷ്ടത്തിൽ തുടങ്ങി മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഡിമെൻഷ്യയെ തടയാനുള്ള യോഗ രീതികൾ പരിചയപ്പെടാം

English Summary: Moringa leaves: adding moringa in your diet will make you healthy
Published on: 21 March 2023, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now