Updated on: 14 February, 2019 11:46 AM IST
പാലും, പാലുല്പന്നങ്ങളും ആഹാരത്തിൽ അധികമാകരുതെന്ന് എല്ലാ ആരോഗ്യ ശാസ്ത്രങ്ങളും  അനുശാസിക്കുമ്പോളും  ഇതേ ആരോഗ്യ ശാസ്ത്രങ്ങൾ എല്ലാം തന്നെ ഫുൾ മാർക്ക് തരുന്ന പാലിന്റെ ഉപോല്പന്നമാണ് മോര്.  വിശിഷ്ടമായ  പാനീയങ്ങളിൽ ഒന്നാണ് മോര്. മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നൽകുന്ന ഒന്നാണിത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര് അതിനാൽ തന്നെ കൊഴുപ്പ് ഇതിൽ തീരെ ഇല്ല. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. പാൽ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മോര് കഴിക്കാം കാരണം മോര് കുടിക്കുന്നത് മൂലം പാലിൻറെ ഗുണങ്ങൾ മുഴുവനായും ലഭിക്കുന്നതാണ്. മോരിൽ സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി  ആരോഗ്യ പ്രശനങ്ങൾക്ക് മോര് കഴിക്കുന്നതു കാരണം  പരിഹാരം ലഭിക്കും അവ ഏതൊക്കെയാണെന്ന് നോക്കാം.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്  മോര്  നല്ലൊരു പരിഹാരമാണ് നല്ല ദഹനം നടക്കുന്നതിനാൽ  ഇത്  മലബന്ധം തടയുകയും ചെയ്യും. മോരിൽ  കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി, ഛര്‍ദ്ദി എന്നിവയൊക്കെ മാറ്റി തരും.

ഇത് കരള്‍രോഗങ്ങള്‍ ഇല്ലാതാക്കാനുംശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടിയാല്‍ അത് വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ മോര് തടയുന്നു. ഭക്ഷണത്തിലും ഇതേ അവസ്ഥ തുടര്‍ന്നാല്‍ മോര് എരിവ് കുറയ്ക്കും.

നിര്‍ജ്ജലീകരണം തടയുന്നതിന് മോരിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ടു തന്നെയാണ് പലരും വെള്ളത്തിനു പകരം മോര് വെള്ളമാക്കി കുടിയ്ക്കുന്നതും സംഭാരത്തിന് പ്രാധാന്യം നല്‍കുന്നതും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

അയേണ്‍ സമ്പുഷ്ടമാണ് മോര്. ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കുന്നത് വിളര്‍ച്ചാപ്രശ്‌നങ്ങള്‍ ഒഴിവാക്കും
ദിവസവും മോരു കുടിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. വൈറ്റമിന്റെ കുറവ് കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല പ്രവര്‍ത്തനങ്ങളേയും മോര്  തടയുന്നു എന്നതാണ് മറ്റൊരു കാര്യം.

കൂടാതെ കൂടുതല്‍ വൈറ്റമിനുകളെ പ്രദാനം ചെയ്യാനും മോരിന് കഴിയും.രക്ത സമ്മര്‍ദ്ദത്തിന് ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമാണ് മോര്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മോരിന് കഴിയും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്ന് ആണ് മോര്. പല്ലിന്റേയും എല്ലിന്റേയും വളര്‍ച്ചയ്ക്ക് പാലും മോരും ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്. മോരില്‍ മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. തൈര് കൊഴുപ്പുണ്ടാക്കുമെന്നു ഭയപ്പെടുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് മോരു കുടിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.

ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ മോരിനുണ്ട്. എന്നാല്‍ പലപ്പോഴും ഇത് മാത്രം ആര്‍ക്കും അറിയില്ല. എല്ലാ ദിവസവും മോര് സംഭാരമാക്കി കഴിക്കുന്നത് ക്യാന്‍സറിനെ തടയും.
English Summary: moru buttermilk sambharam for health
Published on: 22 January 2019, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now