ഒരുപാടു ആരോഗ്യഗുണങ്ങളുള്ള ഉലുവ സൗന്ദ്യര്യ വർദ്ധനയ്ക്കും പേരുകേട്ടതാണ്. ഉലുവ ഇലയിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉലുവ ഇലകളിൽ കലോറി കുറവും ലയിക്കുന്ന ഫൈബറും കൂടുതലുമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കാൻ ഉലുവയില സഹായിക്കും. ഉലുവയിലുടെ മറ്റ് ആരോഗ്യഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- ഉലുവ ഇലകളിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ഒരു പരിധിവരെ സാധാരണ രോഗങ്ങളെ ചെറുത്തു നിർത്താൻ പ്രതിരോധശേഷിയുള്ള ശരീരത്തിന് കഴിയും.
- ഉലുവയില പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്കുള്ള മികച്ചൊരു പരിഹാരമാണ്. പ്രമേഹമില്ലാത്ത ആളുകൾക്ക് കൂടുതൽ അളവിൽ മധുരപലഹാരങ്ങൾ കഴിച്ചു കഴിയുമ്പോൾ പോലും ഉലുവ ഇലകൾ കഴിച്ച് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാവുന്ന ഷുഗർ ലെവൽ വ്യതിയാനങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താൻ കഴിയും. ഇത് ശരീരത്തിലെ ഷുഗർ ലെവൽ ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇനിയല്പം ഉലുവ വളര്‍ത്താം
- ഉലുവയിലകൾ ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ഇത് മുടി കഴുകൻ ഉപയോഗിക്കാം. ഇത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായകമാണ്.
- ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ്. ഉലുവ ഇലകളിലും ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.