കോഴിക്കോട് :ദേശീയ ഡെങ്കിപ്പനി ദിനമായ ഞായറാഴ്ച (മെയ് 16) എല്ലാ വീടുകളിലും പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ജയശ്രീ വി അറിയിച്ചു.
'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് പകര്‍ച്ച വ്യാധികള്‍കൂടി പടര്‍ന്നു പിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും മരണ നിരക്ക് വര്‍ദ്ധിക്കുന്നതിനും കാരണമായേക്കും.
ദിനചാരണത്തിന്റെ ഭാഗമായി ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, കവറുകള്‍, കപ്പുകള്‍, കുപ്പി, മുട്ടത്തോട്, കക്കത്തോട്, ടയര്‍ തുടങ്ങി വെളളം കെട്ടി നില്‍ക്കാന്‍ ഇടയുളള സാധനങ്ങളും മാലിന്യങ്ങളും നമ്മുടെ പരിസരത്തു നിന്നും പൂര്‍ണമായും ഒഴിവാക്കണം.
ഉപയോഗ ശൂന്യമായ സാധനങ്ങള്‍ വലിച്ചെറിയുന്ന ശീലം മാറ്റണം.വീടകങ്ങളിലെ റഫ്രിജറേറ്ററിനു പുറകിലെ ട്രേ, എയര്‍ കണ്ടീഷണര്‍, കൂളര്‍, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം തുടങ്ങിയവയില്‍ വെളളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് ഇടക്കിടെ പരിശോധിക്കുകയും ഉണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യണം.
ടെറസ്, സണ്‍ഷേഡ്, ഓട തുടങ്ങിയ ഇടങ്ങളില്‍ വെളളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതെ ഒഴുക്കി കളയണം.വെളളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ കടക്കാത്ത വിധം അടച്ചു വെക്കുക. ആഴ്ചയിലൊരിക്കലെങ്കിലും ഇവയുടെ ഉള്‍വശം ഉരച്ചു കഴുകി വൃത്തിയാക്കണം
കൊതുകുകടി ഏല്‍ക്കാതിരിക്കാനുളള കൊതുകു വല പോലുളള മാര്‍ഗ്ഗങ്ങളോ, കൊതുകിനെ അകറ്റുന്ന രാസവസ്തുക്കളോ ഉപയോഗിക്കണം.
വീടുകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും ഉറവിട നശീകരണ ദിനം (ഡ്രൈ ഡേ) ആചരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.