ശരിയായ മുടി സംരക്ഷണത്തിന് ഹെയർ സ്റ്റൈലിംഗ് വളരെ പ്രധാനമാണ്. നമ്മൾ എങ്ങനെ സംരക്ഷിക്കുന്നു എന്നപോലെയാണ് മുടിയുടെ വളർച്ചയും. പലപ്പോഴും മുടികളിലെ അമിതമായ രാസവസ്തുക്കളുടെ ഉപയോഗം മൂലം മുടി കൊഴിച്ചിൽ നിരന്തര പ്രശ്‌നമാണ്. ഇന്നത്തെ കാലത്ത് നിരവധി ഇനം ഷാംപൂ വിപണിയിൽ ഉണ്ട് എന്നാൽ വിപണിയിൽ ലഭ്യമായ ഈ ഷാംപൂകളിൽ ഉയർന്ന തോതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് കേടുപാടുകൾ ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ, ശരിയായ മുടി സംരക്ഷണത്തിനായി നിങ്ങൾ നല്ല പ്രകൃതി ദത്തമായ ഹെർബൽ ഷാംപൂ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
വീട്ടിൽ തന്നെ ഹെർബൽ ഷാംപൂ ഉണ്ടാക്കാമെന്ന് നിങ്ങൾക്കറിയാമോ? എന്നാൽ മുടിയ്ക്ക് നല്ല സംരക്ഷണം നൽകുന്ന, യാതൊരു വിധ പാർശ്വഫലങ്ങളും ഇല്ലാത്ത ഹെർബൽ ഷാംപൂ എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഗ്രീൻ ടീ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും മുടിയ്ക്കും വളരെ നല്ലതാണ്. ഗ്രീൻ ടീയിൽ നിന്ന് ഹെർബൽ ഷാംപൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.
ഗ്രീൻ ടീ ഷാംപൂവിന് വേണ്ട സാമഗ്രികൾ.
ഗ്രീൻ ടീ ഇലകൾ
കുരുമുളക് എണ്ണ
നാരങ്ങ നീര്
വെളിച്ചെണ്ണ
തേന്
ആപ്പിൾ സിഡെർ വിനെഗർ
ഷാമ്പൂ എങ്ങനെ ഉണ്ടാക്കാം?
ആദ്യം ഗ്രീൻ ടീ ഇല ഉണക്കി പൊടിക്കുക. ശേഷം ഗ്രീൻ ടീ പൊടിയിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ മിക്സ് ചെയ്യുക. ഗ്രീൻ ടീയുടെയും ആപ്പിൾ സിഡെർ വിനെഗറിന്റെയും മിശ്രിതത്തിൽ രണ്ട് തുള്ളി കുരുമുളക് എണ്ണ മിക്സ് ചെയ്യുക. അതിനുശേഷം, ഈ മിശ്രിതത്തിൽ നാരങ്ങ നീര്, വെളിച്ചെണ്ണ, കുറച്ച് തേൻ എന്നിവ കലർത്തുക. ഇങ്ങനെ നമുക്ക് ഗ്രീൻ ടീ ഷാംപൂ വീട്ടിൽ തന്നെ നിർമിക്കാം.
ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ബി, വിറ്റാമിൻ സി, അമിനോ ആസിഡുകൾ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്, അതിനാൽ തന്നെ ഇത് മുടി വളർച്ചയ്ക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. കൂടെ ഗ്രീൻ ടീയുടെ ഉപയോഗം മുടിയിലെ താരൻ പ്രശ്നം ഇല്ലാതാക്കുന്നു. ഗ്രീൻ ടീ ഷാംപൂ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും, ഇത് മുടി കട്ടിയുള്ളതും ശക്തവുമാകാൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ
ഉറങ്ങുന്നതിനു മുൻപ് ഇത് ചെയ്‌തു നോക്കൂ, മുടി വളരും
വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കരുതെന്ന് പറയുന്നത്തിൻറെ കാരണങ്ങള്‍