പ്രകൃതി നമുക്കു തരുന്ന ധാരാളം മരുന്നുകളുണ്ട്. പലപ്പോഴും ഇവ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പണ്ടു കാലത്ത് തലമുറകള്‍ കൈ മാറി വന്നിരുന്ന ഈ മരുന്നുകള്‍ ഇപ്പോഴും നാച്വറല്‍ മെഡിസിനില്‍ ഉപയോഗിച്ചു വരുന്നുമുണ്ട്.
ഇതുപോലെ സിദ്ധ, ആയുര്‍വേദ, യൂനാനി മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞില്‍.ശാസ്ത്രീയ നാമം: Tribulus terrestris എന്നാണ് . ഇത് ചൈനീസ്, കശ്മീരി മരുന്നുകളിലും പ്രധാനപ്പെട്ട ഒന്നാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം മാത്രമല്ല, നല്ലൊന്നാന്തരം ടോണിക് കൂടിയാണ് ഇത്.പംങ്ചര്‍ വൈന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
ഞെരിഞ്ഞിലിന്റെ ഏറ്റവും വലിയ പ്രത്യേകത പല പുരുഷ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്ക്കാമെന്നതു തന്നെയാണ്. ഈ ചെടി മുഴുവനുമായും ഉപയോഗിയ്ക്കാം. ഇതിന്റെ പൊടിയും ഇതു കൊണ്ടുണ്ടാക്കുന്ന ഗുളികയും ഇതിന്റെ നീരുമെല്ലാം പല തരത്തില്‍ ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും സഹായകവുമാണ്.
ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ പുരുഷന്റെ ലൈംഗിക ശേഷിയ്ക്കുള്ള മികച്ചൊരു പ്രകൃതി ദത്ത ഔഷധം. പണ്ടു കാലം മുതല്‍ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഉപയോഗിയ്ക്കാറുണ്ട്. പുരുഷന്മാരിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ സ്റ്റിറോയ്ഡല്‍ സാപോനിയന്‍സ്, ഫ്‌ളേവനോയ്ഡ്, ഫ്രക്ടോസ്റ്റനോള്‍ എന്നിവയെല്ലാം തന്നെ പുരുഷന്മാരിലെ സ്‌പേം ഗുണവും സ്ത്രീകളിലെ ഓലുവേഷന്‍ പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണു ഞെരിഞ്ഞില്‍. ഇത് കൊളസ്‌ട്രോള്‍ തോതു കുറയ്ക്കുന്നു. ഇതു വഴി ഹൃദയത്തിന് ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ കുറയ്ക്കുന്നു. ആന്റി ബയോട്ടിക്, ആന്റി ട്യൂമര്‍ ഇഫക്ടുകള്‍ ഉള്ളതു കൊണ്ടു തന്നെ ഇത് സ്‌ട്രോക്ക് സാധ്യത, രക്തത്തിലെ ഗ്ലൂക്കോസ് തോത്, ബിപി എന്നിവയെല്ലാം നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇതെല്ലാം ഹൃദയാഘാത സാധ്യത ഉയര്‍്ത്തുന്ന ഘടകങ്ങളാണ്.
ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്‍. ഇതിലെ സ്റ്റിറോയ്ഡിയല്‍ സാപോനിനുകളാണ് ഇതിനു സഹായിക്കുന്നത്. ഇത് ഉദ്ധാരണ പ്രശ്‌നത്തിനു കാരണമാകുന്ന ആന്‍ഡ്രോജെന്‍ കുറവു പരിഹരിയ്ക്കുന്നു. ഇതിനു പുറമേ സെക്‌സ് താല്‍പര്യത്തിനും ശരിയായ സ്ഖലനത്തിനും എനര്‍ജിയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണിത്. ഇതിന്റെ പൊടി പാലില്‍ കലക്കി ഉപയോഗിയ്ക്കാംഇത് ഹോര്‍മോണ്‍ തോത് ഉയര്‍ത്തുന്നതു കൊണ്ടു തന്നെ ചര്‍മത്തില്‍ ചുളിവുകളും പാടുകളുമെല്ലാം വരുന്നതു തടയുന്നു. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
സ്ത്രീകളെ അലട്ടുന്ന പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോമിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇത് മുഖക്കുരു, ആര്‍ത്തവ ക്രമക്കേടുകള്‍, തടി കൂട്ടുക, മുടി കൊഴിയുക, മൂഡു മാറുക തുടങ്ങിയ പല പ്രശ്‌നങ്ങളും പോളി സിസ്റ്റിക് ഓവറി കൊണ്ടുണ്ടാകും. ഞെരിഞ്ഞില്‍ സിസ്‌ററിലെ വെള്ളം പുറന്തള്ളാനും ഇതു വഴി സിസ്റ്റിന്റെ വലിപ്പം കുറയ്ക്കാനും സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസ് തോതിനുള്ള, അതായത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ പ്രത്യേക സസ്യം. ഇത് ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ വരെ പരിഹാരമുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ സാപോനിയനുകളാണ് ഈ ഗുണം നല്‍കുന്നത്.
മൂത്ര സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്‍. ഇത് മൂത്ര സഞ്ചാരം സുഗമമാക്കുന്നു. അതായത് നല്ലൊരു ഡയ്യൂററ്റിക്കാണ് ഇതെന്നര്‍ത്ഥം. യൂറിനറി ട്രാക്റ്റ് മെംമ്പ്രേയ്‌നെ സംരക്ഷിച്ച് ബ്ലീഡിംഗ് തടയാനും ഇതു സഹായിക്കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഞെരിഞ്ഞില്‍. ഇത് സെറോട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതു വഴി മൂഡു മാറ്റം പോലെയുളള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നു. ടെന്‍ഷന്‍, സ്‌ട്രെസ് എ്ന്നിവ കുറയ്ക്കാനും ഈ ചെടി സഹായിക്കുന്നു.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്‍. ഇത് കഴിയ്ക്കുന്നത് ഉള്ളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. എക്‌സീമ, അലര്‍ജിക് സ്‌കിന്‍ പ്രശ്‌നങ്ങള്‍, സോറിയാസിസ് തുടങ്ങിയ പല തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇത്. ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഞെരിഞ്ഞില്‍. ഇത് ശരീരത്തിലെ റാഡിക്കല്‍സ് നീക്കം ചെയ്ത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. പ്രത്യേകിച്ചും പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവ വരുന്നതു തടയാന്‍.
ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇത് സ്‌റ്റോണുകളെ പുറന്തള്ളുവാന്‍ സഹായിക്കും. ഇതിന്റെ ആസ്ട്രിഗ്നന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്.
ഇത് മരുന്നു കടകളില്‍ ലഭിയ്ക്കും. പില്‍സായും പൗഡറായും ടോണിക്കായും ഇതു ലഭിയ്ക്കുന്നു. പ്രകൃതി ദത്ത രൂപത്തിലും ലഭ്യമാണ്. 250-1500 മില്ലീഗ്രാം വരെ ഇതുപയോഗിയ്ക്കുവാന്‍ സാധിയ്ക്കും. ഉപയോഗിയ്ക്കും മുന്‍പു ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാണ്.
കടപ്പാട്