ആരോഗ്യത്തിന്റെ കാര്യത്തിലും, സൗന്ദര്യത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു ഔഷധ വൃക്ഷമാണ് ആര്യവേപ്പ് അഥവാ നീം. നമ്മുടെ വീട്ടുവളപ്പിൽ തന്നെ നട്ടുവളർത്താവുന്ന നീം രക്തശുദ്ധീകരണത്തിന് നല്ലൊരു സഹായി കൂടിയാണ്.
അൽപ്പം കയ്പോട് കൂടിയ ആര്യവേപ്പ് ആരോഗ്യ മരുന്നുകളുടെ മുഖ്യ ചേരുവയാണ്. കൂടാതെ നല്ലൊരു ജൈവ കീടനാശിനി കൂടിയാണ് ആര്യവേപ്പ്.
പ്രമേഹം , ത്വക്ക്, മുടിസംരക്ഷണം, എന്നീ കാര്യങ്ങളിൽ ആര്യവേപ്പ് പ്രധാന പങ്ക് വഹിക്കുന്നു.
ആര്യവേപ്പിന്റെ ഇല ദിവസവും കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ നല്ലൊരു ഒറ്റമൂലിയാണ്.
സൗന്ദര്യവർധക വസ്തുക്കളിലും പൗഡറുകളിലും ലേപനങ്ങളിലും ആര്യവേപ്പ് ഉപയോഗിക്കുന്നത് ബാക്റ്റീരിയ പോലെയുള്ള ഫംഗസുകളെ ഇല്ലാതാക്കാനും ചെറുത്തുനിൽക്കാനും സഹായിക്കുന്നു.
മുഖത്തെ പാടുകൾ മാറ്റുന്നതിനും, ചൊറിഞ്ഞു തടിക്കുന്നത് തടയുന്നതിനും വേപ്പിലയിട്ട വെള്ളം കൊണ്ട് മുഖം കഴുകിയാൽ മതി. ചർമത്തിന് ഏറ്റവും മികച്ച ഒരു ക്ലെൻസർ കൂടിയാണ് വേപ്പില.
ചിക്കൻ പോക്സ്, വസൂരി എന്നിവ പോലെയുള്ള അസുഖങ്ങൾക്ക് ഫലപ്രദമായ ഒരു മരുന്നാണ് വേപ്പില. ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് ദേഹത്തുള്ള വ്രണങ്ങൾ പെട്ടെന്ന് മാറും.
വരണ്ട തലയോട്ടി ഉള്ളവർക്കും മുടികൊഴിച്ചിൽ ഉള്ളവർക്കും നീം ഏറ്റവും നല്ലൊരു മരുന്നാണ്. ഒരു പിടി വേപ്പിലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഈ ദ്രാവകം ഉപയോഗിച്ച് മുടി കഴുകുന്നത് ഇത് നിയന്ത്രിക്കുന്നു.
ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്, പയർ, അണ്ടി വർഗ്ഗങ്ങൾ എന്നിവയ്‌ക്കൊപ്പം വേപ്പിന്റെ ഇലകൾ കൂടി ഇട്ടാൽ കീടബാധ ഏൽക്കാതെ ദീർഘനാൾ കേടുകൂടാതെയിരിക്കും.
വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാൽ കൊതുകളുടെ ശല്യങ്ങളിൽ നിന്ന് രക്ഷപെടാൻ ആകും.
ബന്ധപ്പെട്ട വാർത്തകൾ
വേപ്പിൻ പിണ്ണാക്ക് , വേപ്പെണ്ണ ഇവയുടെ ഉപയോഗം
വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍
മാവിൻറെ തളിരില ഉണങ്ങി പോകുന്നതിന് വേപ്പെണ്ണ മിശ്രിതങ്ങൾ തന്നെ പരിഹാരം