Updated on: 6 May, 2021 1:15 PM IST
നീർമരുത്

കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്ന് പറയുന്നു. നല്ല ബലമുള്ള വൃക്ഷം ആയതിനാൽ ആണ് ഈ പേര് ഇതിന് കൈവന്നത്. ഐതിഹ്യത്തിൽ പാണ്ഡവരിൽ അർജുൻ നീർ മരുതിൻറെ ചുവട്ടിലിരുന്ന് ശിവതപം ചെയ്തുവെന്നു പറയപ്പെടുന്നു ഹിമാലയസാനുക്കളിൽ ധാരാളമായി ഈ സസ്യത്തെ കാണാം.

നല്ല ഉയരത്തിൽ വളരുന്ന നീർമരുതിന്റെ തൊലിക്ക് വെളുത്ത നിറമാണ്. ശരാശരി 25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. പൂക്കൾ മഞ്ഞ നിറത്തിൽ ഉള്ളതും ചെറുതും ആണ്. നീർമരുതിൻറെ തൊലി ഏറെ ഔഷധഗുണങ്ങൾ ഉള്ളതാണ്. പ്രമേഹ രോഗത്തിനും, ഹൃദ്രോഗത്തിനും, ക്ഷയരോഗ ചികിത്സയിലും എല്ലാം ഇതിന്റെ തൊലി ഉപയോഗിക്കുന്നു.

ഇതിൽ നിന്ന് കണ്ടെത്തിയ TA-65 എന്ന മോളിക്യൂൾ യുവത്വം നിലനിർത്താൻ പ്രാപ്തം ആണെന്ന് തെളിഞ്ഞിരിക്കുന്നു. നീർമരുതിന്റെ തൊലി ഉണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം മുതൽ ആറു ഗ്രാം വരെ മൂന്നു നേരം വീതം സേവിക്കുന്നത് ഹൃദ്രോഗം മാറുവാൻ ഗുണം ചെയ്യും. ഇപ്രകാരം അത് പാലിൽ കലക്കി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും, എല്ലുകൾ പൊട്ടിയത് പെട്ടെന്ന് ഭേദമാക്കാനും മികച്ചതാണ്.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നീർമരുത് കൊണ്ട് ഉണ്ടാക്കുന്ന ദാഹശമനി. നീർമരുത് തൊലി കഴുകി വൃത്തിയാക്കി ഉണക്കി ചെറുകഷണങ്ങളാക്കി അരിഞ്ഞുവയ്ക്കുക. ഓരോ ദിവസവും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ദാഹശമനി യിൽ ഒരുപിടി ഇട്ട് തിളപ്പിച്ചു കുടിക്കുന്നത് നമ്മുടെ ഹൃദയ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ നീർമരുതിന്റെ തൊലിയും ഇരട്ടിമധുരവും 30 ഗ്രാം വീതമെടുത്ത് പാൽ കഷായം വച്ച് സേവിച്ചാൽ ഹൃദ്രോഗ സംബന്ധമായ എല്ലാ വിഷമങ്ങളും മാറും എന്നും പറയപ്പെടുന്നു.

നീർമരുത് തൊലി പാൽക്കഷായം വെച്ച് തേൻ ചേർത്ത് കഴിച്ചാൽ ദേഹബലം ഉണ്ടാകും. നീർമരുത് തൊലിയും, ഞാവൽ തൊലിയും, പേരാലിൻ തൊലിയും 60 ഗ്രാം വീതമെടുത്ത് രണ്ട് ഗ്ലാസ് വെള്ളത്തിൽ വെന്തു ഒരു ഗ്ലാസ് ആക്കി സേവിച്ചാൽ പ്രമേഹം പമ്പ കടക്കും. വേതിടാനും നീർമരുത് നല്ലതാണ്.

Neermarut is a tree found all over India including Kerala. In English it is called Arjun Tree. It got its name because it is a very strong tree. Legend has it that among the Pandavas, Arjun Neer performed Shiva's heat at the foot of the Maruthi tree. This plant is found in abundance in the Himalayas. The skin of the water hyacinth, which grows to a good height, is white. The plant grows to an average height of 25 m. The flowers are yellow and small.
Water hyacinth skin has many medicinal properties. Its skin is used in the treatment of diabetes, heart disease and tuberculosis. The molecule TA-65 found in it has been shown to be able to retain youth. Dry the skin of the water hyacinth and serve three to six grams three times a day to cure heart disease. Thus mixing it with milk is good for bone health and quick healing of broken bones. Water hyacinth is best for heart health. Peel a squash, grate it and squeeze the juice. Putting a handful of decoctions in our home every day to quench our thirst improves our heart health.

നീർമരതിൻ തൊലിയും, ചെമ്പരത്തി പൂവും, താമര പൂവും അല്പം ഇഞ്ചിയും ചേർത്ത് കഷായം വെച്ച് സേവിക്കുന്നത് ഹൃദയപേശികളുടെയും വാൽവുകളുടെയും പ്രവർത്തനം ക്രമമാകാനും ഉത്തമമാണ്.

English Summary: Neermarut is a tree found all over India including Kerala. In English it is called Arjun Tree This plant is found in abundance in the Himalayas
Published on: 06 May 2021, 01:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now