Updated on: 21 July, 2021 4:08 PM IST
തൈരിനൊപ്പം ഇവ ചേര്‍ക്കല്ലേ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പ്രിയപ്പെട്ട വിഭവമാണ് തൈര്. ദിവസവും തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിലും തര്‍ക്കമൊന്നുമില്ല.

എന്നാല്‍ തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വിപരീതഫലം ചെയ്യും. ഇത്തരത്തിലുളള ചില വിരുദ്ധാഹാരങ്ങളെ പരിചയപ്പെടാം.

പാല്‍

തൈരും പാലും നമുക്ക് മൃഗങ്ങളില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുക്കളാണ്. ഇവ രണ്ടും പ്രോട്ടീനിന്റെ ഉറവിടങ്ങളുമാണ്. എന്നാല്‍ ഈ രണ്ടും ഒന്നിച്ച് ഉപയോഗിക്കുന്നത് നല്ലതല്ല. പാലും തൈരും ഒരുമിച്ച് കഴിച്ചാല്‍ അസിഡിറ്റി, വായുകോപം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കും. അതുപോലെ കോഫി, ചായ, ചീസ് എന്നിവയോടൊപ്പവും തൈര് കഴിക്കരുത്.

മത്സ്യം

ധാരാളം പ്രോട്ടീനടങ്ങിയ ആഹാരസാധനങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് ദോഷകരമാണെന്നാണ് പറയുന്നത്. സസ്യങ്ങളില്‍ നിന്നുളള പ്രോട്ടീനും മൃഗങ്ങളില്‍ നിന്നുളള പ്രോട്ടീനും ഒരുമിച്ച് കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രണ്ട് സസ്യങ്ങളില്‍ നിന്നുളള പ്രോട്ടീനും രണ്ട് മൃഗങ്ങളില്‍ നിന്നുളള പ്രോട്ടീനും ഒരുമിച്ച് കഴിക്കരുത്. മൃഗത്തിന്റെ പാലില്‍ നിന്നാണ് തൈര് ലഭിക്കുന്നത്. മത്സ്യം ഒരു നോണ്‍ വെജിറ്റേറിയന്‍ പ്രോട്ടീന്‍ ഉറവിടമാണ്. അതിനാല്‍ ഇവ രണ്ടും ചേരുമ്പോള്‍ വയര്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.

എണ്ണമയമുളള ആഹാരം

എണ്ണമയമുളളതും വറുത്തതുമായ ഭക്ഷ്യവസ്തുക്കള്‍ തൈരിനൊപ്പം കഴിക്കുന്നത് ദോഷകരമാണ്. ഇത് ദഹനക്കേടിന് കാരണമാകും.

സവാള

ബിരിയാണിക്കൊപ്പം സവാളയും തൈരും ചേര്‍ത്ത സാലഡ് നമ്മുടെ വളരെക്കാലങ്ങളായുളള ശീലമാണ്. എന്നാല്‍ ഇതൊട്ടും നല്ലതല്ല. തൈര് പൊതുവെ തണുപ്പുളളതും സവാള ശരീരത്തില്‍ ചൂടുണ്ടാക്കുകയും ചെയ്യും. ശരീരത്തില്‍ ചൂടും തണുപ്പും ഒന്നിച്ചുചേരുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമായേക്കും.

മാമ്പഴം

സവാളയും തൈരും ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ തന്നെ മാങ്ങയും തൈരും ഒന്നിച്ചുപയോഗിക്കുന്നതും ദോഷകരമാണ്. ഇവ രണ്ടും ശരീരത്തിലും ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടാനും ചര്‍മപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഉഴുന്നുപരിപ്പ്

ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. അസിഡിറ്റി, ഗ്യാസ്ട്രബിള്‍, വയറിളം എന്നിവ ഉണ്ടായേക്കുമെന്നതിനാല്‍ ഇതൊഴിവാക്കുക.

English Summary: never pair these food with curd
Published on: 21 July 2021, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now