Updated on: 23 November, 2020 7:00 PM IST

അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് പൊള്ളലേല്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള പത്രങ്ങളിൽ തൊടുക, ചൂടുള്ള എണ്ണ, കോഫി, തുടങ്ങിയവ മേലെ വീഴുക, എന്നിവയെല്ലാം പൊള്ളലിന് കാരണമാകുന്നു. ഗാര്‍ഹിക അപകടങ്ങളില്‍ ഏറ്റവും സാധാരണമായത് പൊള്ളലേല്‍ക്കുന്നത് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍. ഭാഗ്യവശാല്‍, മിക്ക ഫസ്റ്റ് ഡിഗ്രി പൊള്ളലുകളും രണ്ടാം ഡിഗ്രി പൊള്ളലും വീട്ടില്‍ തന്നെ ചികിത്സിക്കാം. ചര്‍മ്മത്തിന്റെ പുറം പാളിയെ മാത്രം ബാധിക്കുകയും നേരിയ വേദന, ചുവപ്പ്, നീര്‍വീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നവയാണ് ഇവയെല്ലാം.

സാധാരണ പൊള്ളലേറ്റവരെ ഫസ്റ്റ് ഡിഗ്രിയായി കണക്കാക്കുന്നു. സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍ ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും പൊട്ടലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാമത്തെയും നാലാമത്തെയും ഡിഗ്രി പൊള്ളലേറ്റത് കഠിനമായ പൊള്ളലാണ്, അവ ആശുപത്രിയില്‍ മാത്രമേ ചികിത്സിക്കാവൂ. സാധാരണയായി നേരിയ പൊള്ളല്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ സുഖപ്പെടും, സാധാരണയായി പാടുകള്‍ ഉണ്ടാകില്ല. നിങ്ങള്‍ക്ക് ചെറിയ പൊള്ളല്‍ അനുഭവപ്പെടുമ്പോള്‍, പൊള്ളലേറ്റ സ്ഥലത്ത് 20 മിനിറ്റ് നേരത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക. എന്നാല്‍ സാധാരണയായി ചെയ്യാന്‍ പാടില്ലാത്ത ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം:-

വെണ്ണ

പൊള്ളലേറ്റാല്‍ ചർമ്മത്തിൽ വെണ്ണ തേക്കാറുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വെണ്ണ ചൂട് നിലനിര്‍ത്തുന്നതിനാല്‍, ഈ വീട്ടുവൈദ്യം നിങ്ങളുടെ പൊള്ളലിനെ കൂടുതല്‍ വഷളാക്കിയേക്കാം. പൊള്ളലേറ്റ ചര്‍മ്മത്തെ ബാധിക്കുന്ന ദോഷകരമായ ബാക്ടീരിയകള്‍ വെണ്ണയില്‍ അടങ്ങിയിരിക്കാം. അതുകൊണ്ട് പൊള്ളലേറ്റാൽ ഒരിക്കലും വെണ്ണ ഉപയോഗിക്കാന്‍ പാടില്ല.

എണ്ണകള്‍

വെണ്ണ പോലെ തന്നെ, ഒലിവ് ഓയില്‍, പാചക എണ്ണകള്‍, എന്നിവയെല്ലാം പൊള്ളലേറ്റ സ്ഥലത്ത് പുരട്ടുന്നത് രോഗശാന്തിക്ക് പകരം അവസ്ഥയെ വഷളാക്കും. എണ്ണ ഉപയോഗിക്കുന്നത് മുറിവ് വര്‍ദ്ധിപ്പിക്കുകയും, അണുബാധയിലേക്ക് എത്തിക്കുകയും ചെയ്യും.

മുട്ടയുടെ വെള്ള

പൊള്ളലേറ്റ ഭാഗത്ത് മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മുട്ടകള്‍ അലര്‍ജിക്കും കാരണമാകും.

ടൂത്ത് പേസ്റ്റ്

ഫസ്റ്റ് ഡിഗ്രി പൊള്ളലേറ്റുള്ള പ്രഥമശുശ്രൂഷയായി പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിലെ ചേരുവകള്‍ പൊള്ളലിനെ പ്രകോപിപ്പിക്കുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യും.

ഐസ്

പൊള്ളിയാല്‍ ഉടനേ തന്നെ ഐസ് ക്യൂബ് അല്ലെങ്കില്‍ ഐസ് വെള്ളം ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഐസ് ക്യൂബും വളരെ തണുത്ത വെള്ളവും പൊള്ളലേറ്റ സ്ഥലത്തെ രക്തചംക്രമണം കുറക്കുകയും പൊള്ളല്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

പരിഹാരം ഇതെല്ലാം

കൂള്‍ കംപ്രസ് പ്രയോഗിക്കുന്നത് വേദനയും വീക്കവും ഒഴിവാക്കാന്‍ സഹായിക്കും. ചെറിയ പൊള്ളലേറ്റാൽ ചെയ്യാൻ സാധിക്കുന്ന ഫലപ്രദമായ വീട്ടുവൈദ്യങ്ങളാണ് കറ്റാര്‍ വാഴ ജെല്ലും, തേനും.

#krishijagran #kerala #healthtips #forburns #remedies

 

English Summary: Never try these home remedies for a burn
Published on: 23 November 2020, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now