പോഷകങ്ങളുടെ ഒരു കലവറ തന്നെയാണല്ലോ തണ്ണിമത്തൻ. വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കാനും വിശപ്പും ദാഹവും ശമിപ്പിക്കാനും തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. വിവിധ പോഷകങ്ങളും 90% വെള്ളവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ഫലം സംതൃപ്തിയും ഉന്മേഷവും നൽകും.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ കൃഷി ചെയ്യാൻ പറ്റിയ സമയം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ
ചൂടുകാലങ്ങളിൽ കണ്ടുവരുന്ന ഹീറ്റ് സ്ട്രോക്ക് ചെറുക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തൻ. പഴത്തിലെ ഗണ്യമായ അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ താപാഘാതത്തിൽ നിന്ന് തടയുന്നു. ആ സമയങ്ങളിൽ വെയിലത്ത് പോകുന്നതിന് മുമ്പ് കുറച്ച് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ, അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും
വേനൽകാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഫലമാണ് തണ്ണിമത്തൻ. വെറുതെ കഴിക്കാനും ജ്യൂസ് ആക്കാനും അങ്ങനെ ഏതു വിധേനയും തണ്ണിമത്തൻ ഉപയോഗിക്കാം.
തണ്ണിമത്തന്‍ മാത്രമല്ല, ഇതിൻറെ തോടും ഏറെ പോഷകങ്ങൾ അടങ്ങിയതാണ്. തണ്ണിമത്തൻറെ തോട് നമ്മൾ സാധാരണ കളയുകയാണ് പതിവ്. എന്നാൽ തണ്ണിമത്തന്റെ പുറംതോട് കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ്. വൈറ്റമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയയുടെ കലവറയാണ്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് സഹായിക്കുകയും ചെയ്യും.
തണ്ണിമത്തന്റെ തോടിൽ ലൈക്കോപീൻ, സിട്രുലിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ ആണെങ്കിൽ ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തിൽനിന്ന് സംരക്ഷിക്കാനും സാഹായിക്കും. ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും സിട്രുലിൻ സഹായിക്കും. അച്ചാർ ഇടാനും തോരൻ വെക്കാനും തണ്ണിമത്തൻ തോട് ഉപയോഗിക്കാം.