Updated on: 15 July, 2022 9:32 AM IST
Non-alcoholic fatty liver; Do not ignore these symptoms

കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടിയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (Non-alcoholic Fatty liver) എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് മദ്യപിക്കാത്ത ആളുകളിൽ ആഹാരക്രമവും ജീവിതശൈലിയും കാരണം കൊണ്ട് ഉണ്ടാകുന്ന രോഗമാണ്.  പ്രമേഹം, രക്താതിസമ്മർദം, കൊളസ്‌ട്രോൾ തുടങ്ങിയവയുള്ളവർക്ക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമം, ആഹാര ക്രമീകരണം (കൊഴുപ്പുള്ളത് പരമാവധി നിയന്ത്രിക്കുക), ശരീരഭാരം കുറയ്ക്കുക എന്നിവയാണ് ഫാറ്റി ലിവർ തടയാനുള്ള പ്രധാന മാർഗങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: ഫാറ്റി ലിവര്‍ അത്യന്തം അപകടം; ഭക്ഷണരീതി ശ്രദ്ധിക്കാം

രണ്ടു തരം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസുണ്ട്.  ലളിതമായ ഫാറ്റി ലിവർ , നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്. നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് കൂടുതൽ ഗുരുതരമാണ്. ഇത് സിറോസിലേക്കോ, കരൾ കാൻസറിലേക്കോ നയിക്കുന്ന സങ്കീർണതകൾക്ക് കാരണമാകും. 

ബന്ധപ്പെട്ട വാർത്തകൾ: കരളിലെ അർബുദത്തെ ചികിത്സിക്കാൻ മണത്തക്കാളി

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ചില ലക്ഷണങ്ങൾ ഉണ്ടാകാം. അതിലൊന്നാണ് ക്ഷീണം. എത്ര ഉറങ്ങിയാലും ചിലരിൽ ക്ഷീണം മാറാറില്ല. എന്നാൽ ഈ ലക്ഷണത്തെ നിസ്സാരമായി കാണുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാവിലെ എഴുന്നേൽക്കുമ്പോശ്‍ ക്ഷീണം പതിവായി നിലനിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു. വയറിലെ അസ്വസ്ഥത, മഞ്ഞപ്പിത്തം, പെട്ടെന്ന് വണ്ണം കുറയുക എന്നിവയെല്ലാമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ മറ്റ് ലക്ഷണങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: ചില പാനീയങ്ങളാൽ ഫാറ്റി ലിവർ ഒരു പരിധി വരെ അകറ്റിനിർത്താം

 

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, പ്രമേഹരോഗികളിലും അമിതവണ്ണമുള്ളവരിലും ഇത് വ്യാപകമാണെന്ന് ഗവേഷകർ പറയുന്നു. കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ പോലുള്ള ഉയർന്ന അളവിലുള്ള കൊഴുപ്പുള്ള ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും രോഗസാധ്യത കൂടുതലാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

English Summary: Non-alcoholic fatty liver; Do not ignore these symptoms
Published on: 15 July 2022, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now