Updated on: 1 June, 2024 12:36 AM IST
Non-smokers can also get lung cancer, how?

പുകവലി ശ്വാസകോശ ക്യാൻസറിൻറെ ഒരു പ്രധാന കാരണമാണ്.  എന്നാൽ പുകവലിക്കാത്തവരിലും ഈ ക്യാൻസർ കണ്ടുവരുന്നുണ്ട്.  മറ്റു കാരണങ്ങൾ കൊണ്ടും ശ്വാസകോശ കാൻസർ ഉണ്ടാകുന്നുണ്ട്. എതൊക്കെയാണ് ആ കാരണങ്ങൾ എന്ന് നോക്കാം.

- വാഹനങ്ങൾ, പവർ പ്ലാന്റുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും വർദ്ധിച്ചുവരുന്ന വായു മലിനീകരണം ശ്വാസകോശ ക്യാൻസറിൻറെ ഒരു പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള വായുവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  PM 2.5 കണങ്ങളുടെ ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആളുകളുടെ ആരോഗ്യം പ്രത്യേകിച്ച് അപകടത്തിലാണെന്ന് പഠനങ്ങൾ പറയുന്നു.

- ഉയർന്ന അളവിൽ റഡോൺ ശ്വസിക്കുന്നവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്.  ഇത് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള ഒരു പ്രധാന കാരണമാണ്.

- പുകവലിക്കുന്നവർക്കൊപ്പം ദിവസേന ഇടപഴകുന്നവർക്ക്  ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.   ഇക്കൂട്ടർക്ക്  ഹൃദയാഘാതവും  മറ്റ് രോഗങ്ങൾക്കും സാധ്യത കൂടുതലാണ്.

- ആസ്ബറ്റോസ്, ആർസെനിക്, സിലിക്ക, ഡീസൽ എക്‌സ്‌ഹോസ്റ്റ്, കീടനാശിനികൾ, പൊടി, പുക എന്നിവ കാൻസറിന് കാരണമാകുന്നു. ശ്വാസകോശ അർബുദം തടയുന്നതിനായി മരപ്പണിക്കാർ, റിഫൈനറി ജീവനക്കാർ എന്നിവർ ഇത്തരം അപകടകരമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി കുറയ്ക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

- ശ്വാസകോശ ക്യാൻസറിനുള്ള മറ്റൊരു കാരണം പാരമ്പര്യമാണ്. കുടുംബത്തിൽ പാരമ്പര്യമായി ഈ രോ​​ഗം ഉണ്ടെങ്കിൽ പുകവലിക്കാത്ത ഒരാൾക്ക്   ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

English Summary: Non-smokers can also get lung cancer, how?
Published on: 01 June 2024, 12:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now