Updated on: 19 April, 2022 9:01 PM IST
Liver diseases

ഭക്ഷണം ദഹിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരൾ അത്യന്താപേക്ഷിതമാണ്. അതു തന്നെയാണ് കരളിൻറെ പ്രധാന ധർമ്മവും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നായ കരൾ ഏറ്റവും വലിയ ഗ്രന്ഥികൂടിയാണ്.  വയറിൻറെ വലതുവശത്ത്, വാരിയെല്ലിന് താഴെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കരളിൻറെ പ്രവർത്തനം തകരാറിലാക്കുന്ന പല ഘടകങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ

പാരമ്പര്യമായി വരാവുന്ന ഒരു അസുഖം കൂടിയാണ് കരൾ രോഗം. വിവിധ വൈറസുകൾ, മദ്യപാനം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളും കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങളാണ്. ഇവ ഗുരുതര കരൾ പ്രശ്നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം. ഈ ഘടകങ്ങളെല്ലാം ഏറെക്കാലം ശരീരത്തിൽ പ്രവർത്തിക്കുമ്പോൾ കരളിനെ തകരാറിലാക്കുന്ന ലിവർ സിറോസിസ് പോലുള്ള അസുഖങ്ങളും വന്നേക്കാം. ഇത് ലിവർ ഫെയിലർ പോലുള്ള ഗുരുതര അവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. ജീവന് വളരെയധികം ഭീഷണിയായ ഒരു അവസ്ഥയാണിത്. എന്നാൽ നേരത്തെ തന്നെ ഈ അസുഖങ്ങൾ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ കരളിനെ സംരക്ഷിച്ചു നിർത്താനും സാധിക്കും.

രോഗലക്ഷണങ്ങൾ

കരൾ രോഗത്തിൻറെ പ്രാരംഭ ഘട്ടത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ കണ്ടെന്നുവരില്ല.  ചില ലക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടാറുമില്ല. മഞ്ഞനിറത്തിൽ കാണപ്പെടുന്ന ചർമ്മവും കണ്ണുകളും, വയറുവേദനയും വീക്കവും, കാലുകളിലും കണങ്കാലുകളിലുമുള്ള വീക്കം, തൊലിയിലെ ചൊറിച്ചിൽ, മൂത്രത്തിന്റെ ഇരുണ്ട നിറം, ഇളം നിറത്തിലുള്ള മലം, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, വിശപ്പില്ലായ്മ, എളുപ്പത്തിൽ മുറിവേൽക്കുന്ന അവസ്ഥ. സാധാരണ കാണാത്ത, നിങ്ങളെ ആശങ്കപ്പെടുത്തുന്ന എന്തെങ്കിലും ലക്ഷണങ്ങൾ സ്ഥിരമായി ഉണ്ട് എന്ന് തോന്നിയാൽ ഡോക്ടറെ നിർബന്ധമായും കണ്ടിരിക്കണം. നിൽക്കാൻ പോലും കഴിയാത്തവിധം കഠിനമായ വയറുവേദനയുണ്ടെങ്കിലും ഉടൻ വൈദ്യസഹായം തേടണം.

ബന്ധപ്പെട്ട വാർത്തകൾ: കരള്‍ രോഗമുണ്ടോ എന്നറിയാൻ കൈത്തലം നോക്കി മനസ്സിലാക്കാം

കരൾ രോഗങ്ങൾക്കുള്ള കാരണങ്ങൾ

* അണുബാധ: പാരാസൈറ്റ്സും വൈറസുകളും കരളിനെ ദോഷകരമായി ബാധിക്കും. ഇവ കരളിൻറെ  പ്രവർത്തനം കുറച്ച് അവിടെ വീക്കം ഉണ്ടാക്കും. കരളിനെ തകരാറിലാക്കുന്ന വൈറസുകൾ രക്തം, ശുക്ലം, മലിനമായ ഭക്ഷണം, മലിനമായ വെള്ളം എന്നിവയിലൂടെയോ രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകുന്നതിലൂടെയോ പകരാൻ സാധ്യതയുണ്ട്. കരൾ അണുബാധയുടെ ഏറ്റവും സാധാരണമായ ഒന്നാണ് ഹെപ്പറ്റൈറ്റിസ് വൈറസുകൾ (ഹെപ്പറ്റൈറ്റിസ് എ, മഞ്ഞപിത്തം, ഹെപ്പറ്റൈറ്റിസ് സി)

* രോഗപ്രതിരോധ വ്യവസ്ഥക്കുണ്ടാകുന്ന പ്രശ്നങ്ങൾ മൂലം:  രോഗപ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങളെ (ഓട്ടോ ഇമ്മ്യൂൺ) ആക്രമിച്ച് നിങ്ങളുടെ കരളിനെ ബാധിക്കും. അവയിൽ ചിലത്: -സ്വയം രോഗപ്രതിരോധ ഹെപ്പറ്റൈറ്റിസ്, പ്രൈമറി ബിലിയറി കോളങ്കൈറ്റിസ്, -പ്രൈമറി സ്ക്ലിറോസിംഗ് കോളങ്കൈറ്റിസ്

* പാരമ്പര്യം: നിങ്ങളുടെ മാതാപിതാക്കളിൽ ഒരാളിൽ നിന്നോ അല്ലെങ്കിൽ രണ്ടു പേരിൽനിന്നുമോ പാരമ്പര്യമായി ലഭിച്ച അസാധാരണമായ ജീൻ നിങ്ങളുടെ കരളിൽ വിവിധ പദാർത്ഥങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് കരളിനെ തകരാറിലാക്കിയേക്കാം. ജനിതക കരൾ രോഗങ്ങളിൽ ചിലത്; ഹീമോക്രോമാറ്റോസിസ്, വിൽസൺസ് ഡിസീസ്, ആൽഫ-1 ആന്റിട്രിപ്സിൻ.

കരൾ രോഗത്തിനുള്ള മറ്റു കാരണങ്ങൾ

കരൾ അർബുദം, പിത്തരസ നാളി കാൻസർ, ലിവർ അഡിനോമ, അമിത മദ്യപാനം, പുകവലി, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ (ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം), സ്ഥിരമായുള്ള ചില മരുന്നുകളുടെ ഉപയോഗം.

നിങ്ങളുടെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങൾ അത് ഉണ്ടാക്കിയ കാരണത്തെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിന്റെ സങ്കീർണതകളിലും ഈ വ്യത്യാസം പ്രകടമാകും. കരൾ രോഗമുള്ളവർ കൃത്യമായി ചികിൽസിച്ചില്ല എങ്കിൽ കരൾ പൂർണമായി തകരാറിലായേക്കാം, ഇത് ജീവന് ഭീഷണിയാകും.

കരൾ രോഗം കുറയ്ക്കാനുള്ള പ്രതിരോധ മാർഗങ്ങൾ:

മദ്യപാനം കുറയ്ക്കാം: ആരോഗ്യമുള്ള മുതിർന്നവരിൽ സ്ത്രീകൾക്ക് ഒരു ദിവസം ഒരു ഡ്രിങ്ക് വരെയും പുരുഷന്മാർക്ക് ഒരു ദിവസം രണ്ട് ഡ്രിങ്ക് വരെയും മാത്രമാണ് അനുവദനീയം.

ലൈംഗിക ബന്ധത്തിൽ കോണ്ടം ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. അതുപോലെ നിങ്ങൾ ടാറ്റൂ അല്ലെങ്കിൽ ബോഡി പിയേഴ്സിംഗ് തിരഞ്ഞെടുക്കുമ്പോൾ വൃത്തിയും സുരക്ഷയും ഉറപ്പുള്ള ഒരു കേന്ദ്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നിയമവിരുദ്ധമായ ഇൻട്രാവെനസ് മരുന്നുകൾ ഉപയോഗിക്കാതിരിക്കുക. കുത്തി വെക്കുന്ന സൂചികൾ പങ്കിടാതിരിക്കുക.

നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് വൈറസ് നിങ്ങൾക്ക് ഇതിനകം ബാധിച്ചിട്ടുണ്ടെങ്കിൽ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ നിർബന്ധമായും എടുത്തിരിക്കണം.

ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രം മരുന്നുകൾ കഴിക്കുക

മറ്റുള്ളവരുടെ രക്തവുമായും ശരീര സ്രവങ്ങളുമായും സമ്പർക്കം ഒഴിവാക്കുക: ഉപയോഗിച്ച സൂചി വഴിയോ രക്തതിലൂടെയോ അല്ലെങ്കിൽ ശരീര സ്രവങ്ങളിലൂടെയോ ഹെപ്പറ്റൈറ്റിസ് വൈറസുകൾ പകരാം.

ആരോഗ്യകരമായ ഭാരം നിലനിർത്തുക: അമിതവണ്ണം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും. അതിനാൽ ഉയരത്തിനനുസരിച്ചുള്ള ഭാരം എപ്പോഴും നിലനിർത്തണം.

English Summary: Note these things that impair the function of the liver
Published on: 19 April 2022, 08:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now